പണ്ട് പണ്ടൊരു
ഗാനമാലിക
Pandu Pandoru (Ganamaalika)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകുമരകം രാജപ്പന്‍
ഗാനരചനനൂറനാട് രവി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:30.
 പണ്ട് പണ്ടൊരു രാജകുമാരി
സൂര്യദേവനെ സ്നേഹിച്ചു..
മാമുനി മന്ത്രം പരീക്ഷിച്ചു കന്യക..
സൂര്യനും മോഹമുദിച്ചു...
(പണ്ട്... )

താമരപ്പൂക്കളുറങ്ങി തങ്ക
താരകപ്പൂക്കള്‍ മിഴി തുറന്നു.. (താമര.. )
സൂര്യനും സുന്ദരി രാജകുമാരിയും
സ്വപ്നങ്ങളേറെ പങ്കു വച്ചു.. (സൂര്യനും.. )
പങ്കു വച്ചൂ....
(പണ്ട്... )

ആ ദിവ്യമന്ത്രം ഫലിച്ചു കന്യക
അമ്മയായ് കോരിത്തരിച്ചു പോയി.. (ആ ദിവ്യമന്ത്രം.. )
മൌനമുടഞ്ഞുപോയ്‌ മാനത്തിന്‍ നെഞ്ചിലും
മാനിനി തന്നുള്ളം ആര് കണ്ടു... (മൌന.. )
ഉള്ളം ആര് കണ്ടൂ...
(പണ്ട്... )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts