കുഞ്ഞി കുറുകുഴൽ
ശാരദ
Kunji Kurukuzhal (Sharada)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:30.
 കുഞ്ഞിക്കുറുകുഴലൂതണ കുഞ്ഞാറ്റപ്പെണ്ണേ കുറുവാലിപ്പെണ്ണേ
നിന്റെ കണ്ണിനു കണ്ണായ് കനവിൽ മിന്നണോരേട്ടൻ വന്നില്ലേ
കുഞ്ഞിക്കുറുകുഴലൂതണ കുഞ്ഞാറ്റപ്പെണ്ണേ കുറുവാലിപ്പെണ്ണേ
നിന്റെ കല്യാണത്തിനു കാണാൻ നല്ലൊരു ചെക്കൻ വന്നില്ലേ
കുനുകുനുകുനെ കുളിരണതെന്താണ് നീ
നനുനനെ നനയണതെന്താണ്
തളിർ രാവിലൂയലിടുമാദ്യരാത്രി മഴയിൽ
(കുഞ്ഞിക്കുറുകുഴലൂതണ...)


കുഞ്ഞിതുമ്പിക്കുരുന്നാടൂ നീ തൊടികളിലൂടെ
മഞ്ഞതുമ്പക്കുടം നുള്ളിയും തെന്നൽ തെന്നി പോകേ
ഒരു പുഴയിൽ വീണ്ടുമിരു പരലു പോലെ ഇനി നിനവിൽ നമ്മളലിയാം
ഇളവെയിലിൽ വീഴുമൊരു മഴയിലൂടെ ചെറുകുടയുമേന്തിയണയാം
ഈ കാവിലെയുത്സവ വേളകളിൽ ചെറുകൈവള കാതില വാങ്ങീടാം
ഒരു പൂത്തിരുവാതിര രാത്രി പോലെ തെളിയാം
(കുഞ്ഞിക്കുറുകുഴലൂതണ...)

വെള്ളിമണിച്ചിലമ്പാടുമീ ചിരിയുതിരുമ്പോൾ
തുള്ളിതുളുമ്പുകയാണതിൽ ചെറുകിളിനാദം
ഒരു കടവിലൂടെ ചെറുകൊതുമ്പു തോണിയുടെ
തുഴ തുഴഞ്ഞു മറയാം
ഒരു പകൽ കൊഴിഞ്ഞ വഴിയരികിലൂടേ
ഇരു നിഴൽ തിരഞ്ഞു മറയാം
ഈ കുന്നിലുദിക്കുമൊരമ്പിളിയെ
കൈക്കുമ്പിളിനുള്ളിലൊതുക്കീടാം
ഒരു പൂത്തിരുവാതിര രാത്രി പോലെ തെളിയാം
(കുഞ്ഞിക്കുറുകുഴലൂതണ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts