വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:30.
ഇന്നലെ പെയ്ത പൂമഴ നിന്റെ മുത്തിനാൽ മുറ്റം മൂടുമ്പോൾ പിന്നെയും കാറ്റിൻ കൈവിരൽ അല്ലിമുല്ലയെ തൊട്ടു പാടുമ്പോൾ സ്നേഹലോലമാം നെഞ്ചിലെ കുഞ്ഞിമൈനകൾ മൂളിപ്പാടുന്നു ഉള്ളിനുള്ളിലെ വാതിലിൻ ചില്ലുപാളികൾ ആരോ ചാരുന്നു ഇന്നലെ നിറ സന്ധ്യയിൻ വിണ്ണിൽ ശാരദേന്ദുവായ് പൂത്തു നീ ശാരദേ... ശാരദേ ശാരദേ.. രാവേറെ പുലരുമ്പോൾ മാനത്തെ തിരി കത്തി പൂവെട്ടം വീശുമ്പോൾ പൊന്നുരുളിക്കുള്ളിലെ മഞ്ചാടിക്കുരുവെണ്ണി കണ്ണാരം പൊത്തുമ്പോൾ നറുചന്ദനമുണ്ടോ കുളിരഞ്ജനമുണ്ടോ നെറുകിൽ തൊടുവാൻ കിഴി തീർക്കാൻ മോഹങ്ങൾ മെഴുകിയ തീരത്തെ കുളിരിനു കൂട്ടാവാൻ കാറ്റേ വാ (ഇന്നലെ പെയ്ത..) കണ്ണാടിപ്പുഴയോരം കൈതപ്പൂവിതളോരം ഗന്ധർവൻ പാടുമ്പോൾ ഇല്ലിമുളം കാറ്റിന്റെ ഈറൻ മുടി ചിക്കാനായ് തൂമഞ്ഞും പെയ്യുമ്പോൾ ഇടനെഞ്ചിലെ മൗനം കുറുകുന്നതു കേൾക്കാം ഹൃദയം വെറുതേ ശ്രുതി മീട്ടാം ഓളങ്ങൾ തഴുകിയ തീരത്തെ കുളിരിനു കൂട്ടാവാൻ കാറ്റേ വാ ഇന്നലെ നിറ സന്ധ്യയിൻ വിണ്ണിൽ ശാരദേന്ദുവായ് പൂത്തു നീ ശാരദേ... ശാരദേ ശാരദേ.. | |