നാഥാ നിൻ ദർശനം
ദിവ്യാനുഭൂതി
Naatha nin darshanam (Divyanubhoothi)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:21.


നാഥാ നിന്‍ ദര്‍ശനം എവിടെയുണ്ടായാലും
അവിടെയുണ്ടാകും അനുഗ്രഹവര്‍ഷം
നാഥാ നിന്‍ ദര്‍ശനം എവിടെയുണ്ടായാലും
അവിടെയുണ്ടാകും അനുഗ്രഹവര്‍ഷം
നാഥാ നിന്‍ പാദം എവിടെപ്പതിഞ്ഞാലും
അവിടെയുണ്ടാകും അത്ഭുതവര്‍ഷം
നാഥാ നിന്‍ പാദം എവിടെപ്പതിഞ്ഞാലും
അവിടെയുണ്ടാകും അത്ഭുതവര്‍ഷം
നാഥാ നിന്‍ ദര്‍ശനം എവിടെയുണ്ടായാലും
അവിടെയുണ്ടാകും അനുഗ്രഹവര്‍ഷം
നാഥാ നിന്‍ പാദം എവിടെപ്പതിഞ്ഞാലും
അവിടെയുണ്ടാകും അത്ഭുതവര്‍ഷം

സംസാരസാഗരച്ചുഴികളില്‍ താഴാതെ
ദൈവമേ നീയെന്നെ താങ്ങുന്നതനുഗ്രഹം (സംസാര )
വിരിയുന്ന പൂവിലും കൊഴിയുന്ന പൂവിലും
നീയെനിക്കേകുന്ന സന്ദേശമനുഗ്രഹം (വിരിയുന്ന )
അനുഗ്രഹം .....
(നാഥാ നിന്‍ ദര്‍ശനം )

വാതില്‍ തുറന്നിട്ടും പാതകള്‍ ഒരുക്കിയും
താവക കരമെന്നെ നയിക്കുന്നതനുഗ്രഹം (വാതില്‍ )
തളരുന്ന ജീവനും സഞ്ജീവനം തേടി
നിന്നിലേക്കണയുമെന്‍ പാദങ്ങള്‍ക്കനുഗ്രഹം (തളരുന്ന )
അനുഗ്രഹം .....
(നാഥാ നിന്‍ ദര്‍ശനം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts