വിളിച്ചാൽ മിണ്ടുന്ന
ശരണമഞ്ജരി
Vilichaal Mindunna (Sarana Manjari)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: December 31 2020 05:24:17.
വിളിച്ചാല്‍ മിണ്ടുന്ന ദൈവം
വഴി വിളക്കായി തുണയ്ക്കുന്ന ദൈവം
പഞ്ചേന്ദ്രിയങ്ങള്‍ തന്‍ കൂട്ടില്‍
പ്രാണന്‍ കൊളുത്തുന്ന ദൈവം

അഴുത ഗിരീശ്വര ശരണം
ആദ്യന്ത രഹിതാ ശരണം
അചിന്ത്യ രൂപാ ശരണം
അശരണ ശരണാ ശരണം

പ്രണവ പൊരുളെ നീ വിശ്വ-
പ്രേമ മനോഹര മന്ത്രം
പ്രഭാത സന്ധ്യകള്‍ പാലിക്കുന്നു
പ്രദക്ഷിണത്തിന്‍ തന്ത്രം

വിധികാരകനേ ശരണം
വിനാശ രഹിതാ ശരണം
വിദ്യാനിധിയേ ശരണം
വിരാട് സ്വരൂപാ ശരണം

കരിമലമുടിയില്‍ തങ്കം
കടഞ്ഞെടുത്തൊരു രൂപം
കൈകളില്‍ അമ്പും വില്ലും
കാക്കുക നീ മലയാളം

ചിന്താമണിയെ ശരണം
ശിവ സംഭൂതാ ശരണം
ചിന്മുദ്രാംഗിത ശരണം
ചിത് ധന രൂപാ ശരണം

തിരുമിഴിയമൃത സമുദ്രം
തൃക്കാലടികളില്‍ മോക്ഷം
വരവായി വരവായി ഞങ്ങള്‍
വരദാഭയ നിന്‍ മുന്നില്‍

ത്രിദോഷ വര്‍ജ്ജിത ശരണം
ത്രിഗുണാദീതാ ശരണം
ത്രിമൂര്‍ത്തി പൂര്‍ണ്ണാ ശരണം
ത്രിത്ത്വ പൊരുളെ ശരണം

സ്വാമിയേ അയ്യപ്പാ....
സ്വാമിയേ അയ്യപ്പാ....

സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം

സ്വാമിയേ അയ്യപ്പോ...
സ്വാമിയേ അയ്യപ്പോ...

സ്വാമിയേയ്......................
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts