കളമെഴുതുമ്പോൾ
തൃത്താളം
Kalamezhuthumbol (Thrithaalam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: March 07 2012 16:53:50.
 
കളമെഴുതുമ്പോള്‍ തെളിയുന്നു വിമലകമല തുരവരമേനി
തൊഴുതുകഴിഞ്ഞാലുണരുന്നു ഹൃദയവനിയിലൊരു സാരംഗി
അനുപമ രാഗം സുഗതപരാഗം (2)
ഞാനവിരാമം പാടുന്നു തവകീര്‍ത്തനങ്ങള്‍ ദേവി

(കളമെഴുതുമ്പോള്‍ )

ഹാരകേയൂരകുണ്ഠലകങ്കണം മണിനൂപുരം
മലര്‍മേനിമുടുന്ന കസവുടയാടയും അതിമോഹനം
(ഹാര )
കാണാനായാല്‍ തൊഴുവാനായാല്‍
അതുമൊരുവരമായി ഒരു ശുഭഗതിയായി (2)

(കളമെഴുതുമ്പോള്‍ )

ദാരികാരാരി നിന്‍ തിരുലീലകള്‍ അനുവാസരം
കുഴഞ്ഞാടി ആര്‍ത്തുന്ന കോമരകല്‍പ്പന പരിപാവനം
(ദാരികാരാരി )
കേള്‍ക്കാനായാല്‍ നമിക്കാനായാല്‍
അതുമൊരു വരമായി ഒരു ശുഭഗതിയായി (2)

(കളമെഴുതുമ്പോള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts