വിനായകാ ഷണ്മുഖ സോദരാ
നിറമാല
Vinayaka Shanmukha Sodara (Niramaala)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎ മണികണ്ഠൻ നായർ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2012 03:48:17.
 
വിനായകാ ഷണ്‍മുഖസോദരാ (2)
ജയജയ വിഘ്നവിനാശകാ
ഗണാധിപാ ശുഭവരദാ
ജയജയ മൂഷികവാഹനാ
ഗണേശപാലയ ഗജമുഖപാലയ
ന‍ടേശസുത ജയ ഗണപതിയേ ജയ
(വിനായകാ )

ഭജാമ്യഹം ശുഭദായകാ
പ്രസാദമേകാന്‍ നമാമ്യഹം
നിതാന്തജാഗ്രതയോടെന്‍ ചെയ്തികള്‍
സതാ സുസാധികമാകാന്‍ നിന്‍ കൃപ
വിനായകാ
(വിനായകാ )

മോദകമേകാം തേങ്ങയുടയ്ക്കാം
പാദം പുല്‍കി കറുകയിടാം
ഗജാനനാ കരിവദനാ
തവമോക്ഷകടാക്ഷമതേ മമ സുകൃതം
വിനായകാ
(വിനായകാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts