പാടത്ത് പാടുപെടുന്ന
വഴിത്താര
Paadathu Paadupedunna (Vazhithaara)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമെഹബൂബ്‌
ഗാനരചനലഭ്യമല്ല
ഗായകര്‍മെഹബൂബ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:08.

പാടത്ത് പാട് പെടുന്ന മാടത്തിന്‍ മക്കളെ നോക്കി
മാനത്ത് പാറി നടക്കും മാടത്തേ പാടുക നീ..
നിന്നോമല്‍ ചുണ്ടുകളൂതും പോന്നോടക്കുഴല്‍ വിളിയാലൊരു
വൃന്ദാവനമാക്കുക നീയാ ചേറണിയും പാടങ്ങള്‍.. ചേറണിയും പാടങ്ങള്‍...
(പാടത്ത്... )

പെണ്‍കൊടികള്‍ ഞാറ് നടുമ്പോള്‍ പാടുന്ന പാട്ടുയരുമ്പോള്‍
നിന്‍ മുരളീഗാനമതിന്നൊരു പിന്‍പാട്ടായ് തീരുമ്പോള്‍.. (പെണ്‍കൊടികള്‍.. )
ചൂടേറും വെയിലറിയാതാ പാവങ്ങള്‍ കരളില്‍ പുളകം
ചൂടൊക്കെ നിത്യവും അവരുടെ വേലയ്ക്കൊരു ചൊടി പോലെ... വേലയ്ക്കൊരു ചൊടി പോലെ...
(പാടത്ത്... )

ഇന്നത്തെ ഞാറുകളെല്ലാം നാളെ പൊന്‍കതിരണിയുമ്പോള്‍
പുന്നെല്ല് കൊറിക്കാമല്ലോ പുന്നാര പൈങ്കിളിയേ.. (ഇന്നത്തെ.. )
നിന്‍ പാട്ടിന്നൊത്തു കുണുങ്ങി പൂന്തെന്നലില്‍ വയലുകള്‍ കൊഞ്ചി
ചാഞ്ചാടുമ്പോഴുതൊരു പുഞ്ചിരി തൂകട്ടെ നാടാകെ... തൂകട്ടെ നാടാകെ...
(പാടത്ത്... )

എന്നാലും പാടത്തങ്ങനെ എന്നാളും പാട് പെടുന്നോര്‍-
ക്കിന്നോളം പട്ടിണിയല്ലേ പുന്നാര പൈങ്കിളിയേ.. (എന്നാലും.. )
നീറുന്ന ജീവിതമങ്ങനെ പേറുന്ന പാവങ്ങള്‍ക്കൊരു
ചേലേറും ജീവിതമണയും നാളേയ്ക്കായ് പാടുക നീ... നാളേയ്ക്കായ് പാടുക നീ...
(പാടത്ത്... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts