മണ്ണിലാ മഞ്ചാടി[കവിത]
സഖാവ്
Mannila Manchaadi[Kavitha] (Sakhaavu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആമച്ചൽ സദാനന്ദൻ ,ധർമൻ ഏഴോം
ഗാനരചനലഭ്യമല്ല
ഗായകര്‍സി രാമചന്ദ്രൻ ,ആമച്ചൽ രവി ,കെ പി സുരേഷ് ,മിനി സുനന്ദ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:02.
 മണ്ണിലെ മഞ്ചാടി മുത്തു വാരി
ഒരു ചോരച്ചരടില്‍ കോരുത്ത പോലെ
പോരുതുന്ന മര്‍ദ്ദിത മര്‍ത്ത്യനാകെ
ഒരു കൊടി കീഴിലങ്ങൊത്തു ചേര്‍ന്നു
ഇതു വരെ പുഴുവായിഴഞ്ഞ മര്‍ത്ത്യന്‍
സംഘമന്ത്രം കേട്ടു കണ്‍തുറന്നു
ശുദ്ധ ദേശീയ പ്രഭുത്വമമ്പെ
അതു കണ്ടു കോമരം തുള്ളി നിന്നു
ഇരുനാഴി മണ്ണിനായി ജീവകാലം
ഇരുകാലി മാടായ് കഴിച്ചു കൂട്ടാന്‍
ആവില്ലാ തങ്ങള്‍ക്കെന്നങ്ങുമിങ്ങും
ഇവിടെ കൃഷിക്കാര്‍ പറഞ്ഞകാലം
കലികൊണ്ടു ഖദറിട്ട തമ്പുരാന്മാര്‍
വെളിപാടു കൊണ്ടു നടന്ന കാലം
വീറുള്ള തൊഴിലാളി ഒത്തു ചേര്‍ന്നു
ഊറൊടെ കര്‍ഷകരണി നിരന്നു
വിദ്യാര്‍ത്ഥി മഹിളകള്‍ യുവജനങ്ങള്‍
അണിചേര്‍ന്നു പുതിയൊരാവേശമാര്‍ന്നു
ഇവരെ നയിക്കാന്‍ ചരിത്ര ശക്തി
പുതിയൊരു പ്രസ്ഥാന കൊടിയുയര്‍ത്തി
അനുപമ സ്വാതന്ത്ര മന്ത്രമോതി
കേരളം കോരിത്തരിച്ചു നിന്നു
പൊരുതുന്ന മര്‍ദ്ദിതവര്‍ഗമാകെ
സമരാങ്കണങ്ങളിലൊത്തു ചേര്‍ന്നു
സമരാങ്കണങ്ങളിലൊത്തു ചേര്‍ന്നു
സമരാങ്കണങ്ങളിലൊത്തു ചേര്‍ന്നു
ഗ്രാമങ്ങള്‍ നഗരങ്ങള്‍ ഉണരുന്നു കേരളം
സ്വാതന്ത്ര സമരത്തിന്‍ കാഹളമോതുന്നു
തൊഴിലാളി കര്‍ഷക സംഘങ്ങളുയരുന്നു
മര്‍ദ്ദിതര്‍ നാടിനൊരു കോട്ടയായ് ഉയരുന്നു
മര്‍ദ്ദകര്‍ക്കിടിവാളു പോലെ രണഭൂമിയില്‍
പണിയാളര്‍ മോചനം തേടി വന്നെത്തുന്നു
ഗ്രാമങ്ങള്‍ തെരുവുകള്‍ നഗരങ്ങളുണരുന്നു
മര്‍ദ്ദിത മനുഷ്യന്റെ സംഘങ്ങളുയരുന്നു
മരണത്തിനോരോ മുഖത്തും ചവിട്ടി
രണഭൂമികള്‍ ചെങ്കൊടികള്‍ നീളെ പറത്തുന്നു
നൂറു രണഭൂമികള്‍ക്കാവേശമെകിടും
ധീരത ഉയര്‍ത്തും കരുത്താര്‍ന്ന മുഷ്ടിയായ്
എല്ലാം മനുഷ്യന്റെ നന്മക്ക് ഹോമിച്ച
നേതൃഹൃദയത്തിലെ സിന്ദൂര പുഷ്പമായ്
തൊഴിലാളി കര്‍ഷക പടയാളികള്‍ക്കാകെ
നേതൃത്വമേകുമൊരു പാര്‍ട്ടി ജനിക്കുന്നു

ഇവിടെയൊരുഷസ്സിന്‍ ചരിത്രം രചിക്കുവാന്‍
മാര്‍ക്സിസത്തിന്‍ ഉദയ സൂര്യന്‍ ജനിക്കുന്നു
അവശ ജനകോടികള്‍ക്കാവേശമായ് മണ്ണില്‍
മര്‍ദ്ദിതര്‍ക്കാകയൊരു വഴികാട്ടിയായ്
ഭൂഗോളമാകെ ചുവപ്പിച്ച മാര്‍ക്സിന്‍റെ
ചിന്തയുടെ പന്തം കൊളുത്തുന്നു കേരളം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts