യാ ഇലാഹി എന്നെ നീ പടച്ചുവല്ലോ
മുസ്ലീം ഭക്തി ഗാനങ്ങൾ
Ya Ilahi Enne Nee Padachuvallo (Muslim Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ടി അബ്ദുറഹ്‌മാന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 25 2024 06:34:42.
യാ ഇലാഹീ എന്നെ നീ പടച്ചുവല്ലോ
ഏറെ യാതന സഹിയ്ക്കുവാൻ
വിധിച്ചുവല്ലോ (2)
ഞാൻ പറഞ്ഞിട്ടല്ല നീ പടച്ചതെന്നെ
ഇപ്പോൾ ഞാവൽമര പക്ഷിപോൽ
കരച്ചിൽ തന്നെ
(യാ ഇലാഹി...)

എത്രയായെന്നോ ദുനിയാവിന്നു പ്രായം
ഓർത്താലെത്രപേർ മരിച്ചുപോയിതെന്തു മായം (2)
ഒന്നുമില്ലായില്ലയെന്നാലും ജ്വലിക്കും
ലോകം പിന്നെയും പിറ്റേന്നു സൂര്യൻ
വന്നുദിക്കും
(യാ ഇലാഹി...)

എന്നെ നൊമ്പരപ്പെടുത്തും ചിന്തയാലെ
റബ്ബേ മണ്ണിതിൽ വാഴുന്നു ഞാൻ
നിൻ കാവലാലേ..
എന്നുമേ എഴുതിടും ഞാൻ ഭക്തിയോടെ
ഓടുന്നെൻ്റെ ജീവരക്തമീ കലാമിലൂടെ
(യാ ഇലാഹി...)

ഏതു സ്വർഗ്ഗം ഏതു പൊള്ളുന്ന നരകം
റബ്ബേ ഏതു ഭാഗത്താണ് സത്യത്തിന്റെ മാർഗ്ഗം
എങ്ങു വീശീടുന്നു തൗഹീദിന്റെ കാറ്റ്
എന്നെ അങ്ങണച്ചനുഗ്രഹിച്ചു നോവ് മാറ്റ്
(യാ ഇലാഹി...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts