നെയ്യഭിഷേകം
പൂവനം
Neyyabhishekam (Poovanam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅനിൽദേവ്
ഗാനരചനകെആർ സുനിൽകുമാർ
ഗായകര്‍ബാബു കായംകുളം
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: March 11 2012 03:57:22.
 

സത്യമായ പൊന്നുപതിനെട്ടാംപടിയേ
മാളികപ്പുറത്തമ്മലോകമാതാവേ
ഹരിഹരസുതനാന്ദചിത്തനയ്യനയ്യപ്പസേമിയേ
അയ്യപ്പാ അയ്യപ്പാ സ്വമിയേ അയ്യപ്പാ

നെയ്യഭിഷേകം നടത്തിടാം അയ്യപ്പാ
നെയു്ത്തിരിനാളമായി ഞാനുരുകാം മുന്നില്‍
(നെയ്യഭിഷേകം )
പ്രദക്ഷിണവഴികളില്‍ ഉരുളാം ഞാന്‍ (2)
കരുണ നീ ചൊരുയണേ മണികണ്ഠാ - എന്നും
കരുണ നീ ചൊരുയണേ മണികണ്ഠാ

(നയ്യഭിഷേകം )

പന്തളരാജകുമാരാ നിനക്കെന്റെ
സങ്കടം തീര്‍ക്കുവാന്‍ കഴിയേണം
(പന്തള )
വില്ലാളിവീരനായി ശൂരാദിശൂരനായി
ഭൂമിപ്രപഞ്ചകനേ കനിയേണം

ശബരിഗിരിമുകളില്‍ അമരും പരംപൊരുളേ
കരുണ ചൊരിയണമേ കനിവിന്‍ നിറവൊളിയേ
ശരണം വിളിമുഴക്കി അണിയണിയായി
കരിമല നീലിമല കയറീടാം

(നയ്യഭിഷേകം )

ആരും അനാഥരായിത്തീരുകില്ല
അന്ധകാരത്തില്‍ പെട്ടുഴലുകില്ല
(ആരും )
സ്വാമിശരണങ്ങള്‍ ഒരു മാത്രവിളിക്കുകില്‍
മനദാരില്‍ കുടിയേറും എന്‍ മണികണ്ഠന്‍

പമ്പയില്‍ വിരിവച്ചു പമ്പാസ്നാനം ചെയ്തു
പമ്പാസദ്യയുണ്ടു പമ്പവിളക്കു കണ്ടു
പമ്പാഗണപതിയ്ക്കു് തേങ്ങയുടച്ചുടന്‍
മാമല പൂമല കയറീടാം

(നെയ്യഭിഷേകം )
(പമ്പയില്‍ )
(ശബരിഗിരിമുകളില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts