പൊഴിയാമഴ
എന്നെന്നും
Pozhiyaamazha (Ennennum)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംമനോജ്‌ ജോര്‍ജ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍സുജാത മോഹൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:58.
 
പൊഴിയാമഴ പൂമഴ ചിന്നിയ രാത്രിയില്‍
കുളിരും കുനുകൂടുവെടിഞ്ഞൊരു മാത്രയില്‍ (2)

മണിമഞ്ഞത്തൂവല്‍ ചിറകെങ്ങും വീശി
ഒരു പീലിക്കാറ്റിന്‍ ശ്രുതിയെങ്ങും മീട്ടി
വരവായിതിലേ ഇന്നൊരു മാരിപ്പൂങ്കുരുവി
(പൊഴിയാമഴ ....‍..)

മുകില്‍ വാനില്‍ മിന്നാമിന്നും മുഴുതാരകമുത്താരം
തിരിയെരിയും ദീപം പോലെ കണിമഞ്ഞുകൊളുത്തുമ്പോള്‍
മിഴി ചിമ്മുമൊരോര്‍മ്മകള്‍ മനസ്സിലെ മണ്‍ചിമിഴുകളില്‍
പ്രിയമേറിയ വാക്കുകള്‍ വിതറിയ വെണ്‍കതിരണിയും
ഒരു ചന്ദനശീതളമാരുതനെന്നുടെ മേല്‍ തഴുകും
(പൊഴിയാമഴ ...‍..)

കുളിരമ്പിളി പോലെ തിളങ്ങും തുടുമുഖമീ മിഴിതിരയും
ഒരു പൊന്‍‌വിരല്‍കൊണ്ടതി മനസ്സില്‍
ഇതള്‍ തൊടുവാന്‍ കൊതി വിടരും
ഒരു വെണ്‍‌നുര ചാര്‍ത്തിയ മനസ്സിലെ വാര്‍‌മണിയണിയാം
ഇനി നിന്‍‌കരതാരിലെ വീണയില്‍ ഞാന്‍ ശ്രുതി പകരാം
ഈ ജാലകവാതിലിലാരുടെ പാട്ടലയൊഴുകുമ്പോള്‍
(പൊഴിയാമഴ .....)

മണിമഞ്ഞത്തൂവല്‍ ചിറകെങ്ങും വീശി
ഒരു പീലിക്കാറ്റിന്‍ ശ്രുതിയെങ്ങും മീട്ടി
വരവായിതിലേ ഇന്നൊരു മാരിപ്പൂങ്കുരുവി
(പൊഴിയാമഴ ...‍..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts