കാറ്റേ കുളിർ കാറ്റേ
രജനീഗന്ധി
Kaatte kulir kaatte (Rajanee Gandhi)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംരാജീവ് ഒ‌ എന്‍‌ വി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍അപര്‍ണ്ണ രാജീവ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 13 2013 04:11:48.
കാറ്റേ കുളിർക്കാറ്റേ ആടിമാസ കുളിരിലാടിവാ
ഏതു മലർകാവുകളെ തഴുകിയൊഴുകി വന്നുനീ
ഏതു മുളംതണ്ടിനേയും മുരളികയായ് മാറ്റിനീ
ഏതു കുയിൽപാട്ടിനൊത്തു ചൂളമിട്ടുനീ
ഏതു രാക്കുളിരിനെ പുണർന്നുറങ്ങിനീ
(കാറ്റേ കുളിർക്കാറ്റേ...)

രാമഗിരിയിൾ നിന്നു രാഗദൂതുമായ് വരും
ശ്യാമമേഘ മഞ്ചലുമായ് മൂളിവന്നുവോ (2)
മാളികതൻ മുകളിലേതോ മാളവികയ്ക്കരികിൽനീ
കാളിദാസ ഹൃദയരാഗം ആലപിച്ചുവോ
(കാറ്റേ കുളിർക്കാറ്റേ...)

മീട്ടുവാൻ അവൾ മറന്ന വീണമീട്ടിയോ
ആർദ്രമാം കവിൾത്തടങ്ങൾ നീ തലോടിയോ (2)
ഏതു രാഗദീപികയായ് മാധുരി ചൊരിഞ്ഞുനീ
ആദിമോഹ കുളിർനിലാവ് പൂചൊരിഞ്ഞുവോ

കാറ്റേ കുളിർക്കാറ്റേ ആതിരപൂ കുളിരിലാടിവാ
ഏതു മലർകാവുകളെ തഴുകിയൊഴുകി വന്നുനീ
ഏതു മുളംതണ്ടിനേയും മുരളികയായ് മാറ്റിനീ
ഏതു കുയിൽപാട്ടിനൊത്തു ചൂളമിട്ടുനീ
ഏതു രാക്കുളിരിനെ പുണർന്നുറങ്ങിനീ  
കാറ്റേ കുളിർ കാറ്റേ ആടിമാസ കുളിരിലാടിവാ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts