മനം തോറും എന്നും
സ്വർണ്ണക്കൊടിമരം
Manam Thorum Ennum (Swarnakkodimaram)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2018 09:55:32.
മനം തോറുമെന്നും
വിളയാടും സ്വാമി
അവതാര ധന്യം
മലയാള ഭൂമി

ഹരിനന്ദനൻ പാപ -
ഹരനന്ദനൻ നീ
ശരണാഗതന്മാർക്ക്
സുരസുന്ദരൻ നീ
മലതന്നിൽ മരുവുന്ന
വില്ലാളിവീരാ...

പൊന്നമ്പലത്തിന്റെ
പതിനെട്ടു പടിയിൽ
ഒന്നായി മാറാൻ
വരമേകിടേണം
എൻ നെഞ്ചിൽ നീയെന്നും
വിളക്കായ് വരേണം...

ഉയരങ്ങളിൽ വാഴും
ഉലകാധി നാഥാ
മകരത്തിൽ ഉയരുന്ന
വനജ്ജ്യോതിരൂപാ
മനസെന്ന ദീപം നീ
മണികണ്ഠദേവാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts