കലിയുഗം വാഴും അയ്യപ്പാ
സ്വർണ്ണക്കൊടിമരം
Kaliyugam Vaazhum Ayyappa (Swarnakkodimaram)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: November 14 2018 15:07:47.
കലിയുഗം വാഴും അയ്യപ്പ സ്വാമീ
വിഷുപ്പുലരിയിൽ നിൻ
കണിമലർ ഞങ്ങൾ

അഴുതയിൽ പമ്പയിൽ തീർത്ഥവുമാടി
അർച്ചന ചെയ്യാൻ നിൽപ്പൂ ഞങ്ങൾ
ഹരിഹരസുതനേ അറിവിൻ പൊരുളേ
നാവിൽ വന്നുണരൂ ഹരിശ്രീമുതലേ

അനുക്ഷണം ദഹിയ്ക്കുമീ ആയുസ്സിൻ കൂട്
അതിനുമുൻപടയണം അവിടുത്തെ മേട്
മാമലതന്നിൽ തിരുനടമുന്നിൽ
ചപലമാം മനമേ ശാന്തി നീ തേട്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts