മാലയിട്ടു മലകയറും
ശബരിമല
Maalayittu Malakayarum (Sabarimala)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംബാലഭാസ്കര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2013 11:41:26.
മാലയിട്ടു മലകയറും കന്നിഅയ്യപ്പൻ എന്റെ
മനസ്സിലെന്നും സ്വാമിയുടെ തങ്കവിഗ്രഹം
ഇടമുറിയാതവിടെയെന്നും നെയ്യഭിഷേകം
പൊന്നുപതിനെട്ടാം പടിയിലയ്യൻ തുണയരുളേണം (2)
ശരണമയ്യപ്പാ... സ്വാമീ... ശരണമയ്യപ്പാ...
മിഴികൾ നിറയെ നീ വെളിച്ചം തരണമയ്യപ്പാ...(2)

സ്വാമീ ശരണം... ശരണം...സ്വാമീ ശരണം... ശരണം...
സ്വാമീ ശരണം... ശരണം...സ്വാമീ ശരണം... ശരണം... (2)

ആഴിപൂജ തൊഴുതുണരും പുണ്യമേകണം
അഭിഷേക പ്രഭയിലുരുകി ഞാനലിയേണം (2)
അയ്യപ്പനു പൂവിറുക്കും തെന്നലാകണം
ഞാൻ അവിടുത്തെ പൂജകണ്ടു തൊഴുതുനിൽക്കേണം (2)
ശരണമയ്യപ്പാ... സ്വാമീ... ശരണമയ്യപ്പാ...
കലിയുഗ മണിദീപമായ് തെളിയുമയ്യപ്പാ... (2)
(മാലയിട്ടു മലകയറും...)
ശരണമയ്യപ്പാ... സ്വാമീ... ശരണമയ്യപ്പാ...
മിഴികൾ നിറയെ നീ വെളിച്ചം തരണമയ്യപ്പാ...(2)

കുളിരൊഴുകും പമ്പയിലെൻ കരൾ നിറയാനും
കരിമലയിൽ വനശലഭം പോലലയാനും (2)
കർപ്പൂര പുലരികൽതൻ നിറമണിയാനും
കരുണ ചെയ്തു നീവരണം വരമരുളാനും (2)
ശരണമയ്യപ്പാ... സ്വാമീ... ശരണമയ്യപ്പാ...
ഹരിവരാസനത്തിൽ ഉള്ളം കുളിരുമയ്യപ്പാ...(2)
(മാലയിട്ടു മലകയറും...)
ശരണമയ്യപ്പാ... സ്വാമീ... ശരണമയ്യപ്പാ...
മിഴികൾ നിറയെ നീ വെളിച്ചം തരണമയ്യപ്പാ...(2) 





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts