വിസ്മിത (സ്ത്രീ)
ആത്മരാഗം
Vismitha [F] (Aathmaraagam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകെ ഷിബുരാജ്
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:49.



 

വിസ്മിതവൈഭാത ശ്രീയെഴും രാഘവ
സൂര്യകുലോല്ഭവ ദേവദേവാ (2)
സൂര്യ കുലോൽഭവ ദേവദേവാ
സൂര്യ കുലോൽഭവ ദേവദേവാ
(വിസ്മിത..)


പുത്രകാമേഷ്ഠിയിൽ പൂവിട്ട സ്വപ്നമായ്
കൺ കണ്ട പുണ്യമായ് ആത്മജനാ
താരാട്ടുമച്ഛന്റെ താന്ത മനസ്സിന്റെ
തീരാത്ത ശോകത്തെ കണ്ടിടാതെ
നീയേതു കാന്താര സീമയിലലയുന്നു
ദശരഥ നന്ദനാ പ്രിയനന്ദനാ
(വിസ്മിത..)


തമസാനദിയുടെ തീരത്തലയുന്ന
മാനസ ദേവിയാം നിൻ സഖിയെ
നിറയുമാ ദുഃഖത്തിൻ കണ്ണുനീർ മുത്തിനെ
തെല്ലു തിരിഞ്ഞൊന്നു നോക്കിടാതെ
നീയേതു സരയുവിൻ ആഴത്തിൽ അമരുന്നു
നീലകളേബരാ കരുണാമയാ
(വിസ്മിത..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts