ഗുരുവായൂരപ്പന്റെ തിരുമുൻപിൽ
കുസൃതിക്കണ്ണൻ
Guruvaayoorappante Thirumunpil (Kusruthikkannan)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: November 18 2022 10:39:42.
 ഗുരുവായൂരപ്പന്റെ തിരുമുൻപിൽ നിൽക്കുമ്പോൾ
ദുരിതങ്ങളെല്ലാം മറന്നു പോകും.....
ഗുരുവായൂരപ്പന്റെ തിരുമുൻപിൽ നിൽക്കുമ്പോൾ
ദുരിതങ്ങളെല്ലാം മറന്നു പോകും......
അഞ്ജന വിഗ്രഹം മുന്നിൽ വിളങ്ങുമ്പോൾ
അശ്രു കണം മാത്രം കാഴ്ച വക്കും
കൃഷ്ണാ... ആ ആ .... .........
കൃഷ്ണാ .....
ഗുരുവായൂരപ്പാ.....

ഗുരുവായൂരപ്പന്റെ തിരുമുൻപിൽ നിൽകുമ്പോൾ
ദുരിതങ്ങളെല്ലാം മറന്നു പോകും

തിരുവാക ചാർത്തിനു നട തുറക്കെ എന്റെ
ദുഃഖങ്ങൾ ഒന്നും പറഞ്ഞില്ല
തിരുവാക ചാർത്തിനു നട തുറക്കെ എന്റെ
ദുഃഖങ്ങൾ ഒന്നും പറഞ്ഞില്ല
വനമാല ചാർത്തിയ മണി മേഘ വർണ്ണനെ
മതിയാകുവോളം കണ്ടില്ല
വനമാല ചാർത്തിയ മണി മേഘ വർണ്ണനെ
മതിയാകുവോളം കണ്ടില്ല
സങ്കട കാറ്റിന്റെ കൈ തൊഴുന്നേരം
അലിയുന്ന മഴമേഖമല്ലേ കണ്ണൻ
കനിവിന്റെ കുളിർ മേഖമല്ലേ
ഗുരുവായൂരപ്പന്റെ തിരുമുൻപിൽ നിൽക്കുമ്പോൾ
ദുരിതങ്ങളെല്ലാം മറന്നു പോകും.....

അത്താഴ പൂജക്ക്‌ നട അടക്കുമ്പോഴും
അവിൽ പൊതി മുന്നിൽ തുറന്നില്ല
അത്താഴ പൂജക്ക്‌ നട അടക്കുമ്പോഴും
അവിൽ പൊതി മുന്നിൽ തുറന്നില്ല
കേശാദി പാദം കണ്ടു കൈ കൂപ്പി നിൽക്കുവാൻ
ഇതുവരെ നേരം തികഞ്ഞില്ല
കേശാദി പാദം കണ്ടു കൈ കൂപ്പി നിൽക്കുവാൻ
ഇതുവരെ നേരം തികഞ്ഞില്ല
ഇനിയുള്ള ജന്മങ്ങൾ ഒക്കെയുമിങ്ങനെ
തൊഴുതു ഞാൻ നിന്നിരുന്നെങ്കിൽ കണ്ണൻ
കണ്ണിൽ നിറഞ്ഞിരുന്നെങ്കിൽ

ഗുരുവായൂരപ്പന്റെ തിരുമുൻപിൽ നിൽക്കുമ്പോൾ
ദുരിതങ്ങളെല്ലാം മറന്നു പോകും
അഞ്ജന വിഗ്രഹം മുന്നിൽ വിളങ്ങുമ്പോൾ
അശ്രു കണം മാത്രം കാഴ്ച വെക്കും
കൃഷ്ണാ....ആ..ആ .... .........
കൃഷ്ണാ .....
ഗുരുവായൂരപ്പാ .
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts