ദ്വാപരയുഗത്തിലെ
ശ്യാമവര്‍ണ്ണന്‍
Dwaparayugathile (Shyama Varnnan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഹരിപ്രസാദ് ഒറ്റപ്പാലം
ഗാനരചനപ്രശാന്ത് മങ്ങാട്
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംചന്ദ്ര കൗൺസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:37.
 
ദ്വാപരയുഗത്തിലെ ഗോപികയായ് ഞാൻ
ഗുരുവായൂരിൽ ചെന്നു നിന്നു
മദന മനോഹര അഞ്ജനവർണ്ണാ
ചൊല്ലുക നീയെന്തേ പിണങ്ങി നില്പൂ
ഒരു വേള എന്നെ മറന്നു പോയോ
(ദ്വാപരയുഗത്തിലെ...)

വള്ളിക്കുടിലിൻ ചാരേ നമ്മൾ
കണ്ണാരം പൊത്തി കളിച്ചതില്ലേ (2)
നന്ദാവനത്തിലെ വണ്ടിനെ പോലെ
പൂവായ പൂവെല്ലാം മണത്തതല്ലേ
പലകുറി യമുനയിൽ കളിവഞ്ചിയുണ്ടാക്കി
അന്നേറെ തിമർത്തതല്ലേ
എന്നിട്ടും കണ്ണാ നീ മറന്നു പോയോ
(ദ്വാപരയുഗത്തിലെ...)

പലവട്ടം ഞാനെൻ കണ്ണിമ ചിമ്മി
കായാമ്പൂവർണ്ണനെ കാത്തു നിന്നു (2)
ഒരു വട്ടമെൻ നേരേ ഓടിവരുമെന്നും
മാറോടു ചേർത്തിട്ടു പുണരുമെന്നും
ആനന്ദമുക്തിക്കായ് ആ പീലി തരുമെന്നും
ആമോദത്തോടെ ഞാൻ ഓർത്തു നിന്നു
എന്നിട്ടും കണ്ണാ നീ വന്നതില്ലല്ലോ
(ദ്വാപരയുഗത്തിലെ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts