ഒരിക്കലും മറക്കുവാന്‍
ജീസസ്‌
Orikkalum Marakkuvaan (Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനപീറ്റർ കെ ജോസഫ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:35.
ഒരിക്കലും മറക്കുവാൻ കഴിയാതെ
യേശുവിൻ സാന്ത്വനം മനസ്സിൽ (2)
എത്രയോ ധന്യം എന്റെ ജന്മം
എങ്ങനെ ചൊല്ലും നന്ദി നാഥാ
എന്നെയും കൈക്കൊണ്ടു നീ
ജീവനിൽ സ്നേഹമായ് മാറി
(ഒരിക്കലും...)


അപരാധങ്ങൾ മൊഴിയും അധരം
അപദാനങ്ങൾ വാഴ്ത്തുകയായ് (2)
തിരുനാമത്തിൻ നവചൈതന്യം
ഹൃദയം നിറയെ പടരുകയായ്
കാരുണ്യത്തിൻ പ്രഭയാൽ
കരളിൽ ഉദയം നൽകി
കരളിൽ ഉദയം നൽകി
(ഒരിക്കലും...)


കര ചേർത്തെന്റെ ഉലയും തോണി
കദനക്കടലിൽ അലയുമ്പോൾ (2)
നിരുപമമാകും തെളിനീരുറവാൽ
നൊമ്പരമേകും വന്മരുഭൂവിൽ
വാത്സല്യത്തോടരികിൽ
വിളിച്ചു കണ്ണീർ മാറ്റി
വിളിച്ചെന്റെ കണ്ണീർ മാറ്റി
(ഒരിക്കലും...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts