പുഷ്പസുരഭില
ദൂരദർശൻ ഗീതങ്ങൾ
Pushpasurabhila (Doordarshan Songs)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:31.
 

പുഷ്പസുരഭിലശ്രാവണത്തിൽ
പൂനിലാവണിപ്പന്തലിൽ
വർഷനീരദനീലയവനിക
നീങ്ങിമാറിയ വേളയിൽ
നീങ്ങിമാറിയ വേളയിൽ
(പുഷ്പ...)

കനകനൂപുരം കാലിൽ ചാർത്തിയ
കാമിനി സൗദാമിനി (2)
നവസമാഗമസ്വാഗതത്തിനു
നടനമാടീ വേദിയിൽ (2)
നടനമാടീ വേദിയിൽ
(പുഷ്പ...)

താരും തളിരും പൂവും പുല്ലും
പുഴയും ശ്യാമ പുളിനവും (2)
വയലും കതിരും ചളിയിൽ നിന്നും
പുഞ്ചിരിക്കും നളിനവും (2)
രാഗഭാവ താളമേളന
നൃത്തരംഗം കാൺകവേ
രാജനർത്തകി നൃത്തമാടി
ഗഗനമാം മണിവേദിയിൽ
ഗഗനമാം മണിവേദിയിൽ
(പുഷ്പ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts