നിലക്കൽ നിന്നു
ഭക്തി ഗാനങ്ങൾ
Nilakkal Ninnu (Bhakti Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:30.
 നിലയ്ക്കൽ നിന്നു തുടങ്ങി
നീലി മലയിലാകെ മുഴങ്ങി
നിന്നടിമകൾ ഒന്നു ചേർന്നു
പാടും സംഘഗാനം
ശരണം ശരണമയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
നിന്റെ രാജ്യമെന്നും ഞങ്ങൾ
ക്കഭയകേന്ദ്രം അയ്യപ്പാ...
(നിലയ്ക്കൽ നിന്നു...)

മലയാളഗംഗയായ പമ്പാനദി
മാടിമാടി വിളിക്കുന്ന പുണ്യനദി
പണ്ടു നിന്റെ മേനിയിലും കുളിർ പകർന്നവൾ
പൊന്നല തൻ കയ്യാൽ നിന്നെ ഓമനിച്ചവൾ
ഏറ്റു പാടുന്നില്ലേ ഈ സംഘഗാനം
ഏറ്റു പാടുന്നില്ലേ
(നിലയ്ക്കൽ നിന്നു...)

ദീപമാല ചാർത്തി നില്പൂ നിന്നമ്പലം
മാടിമാടി വിളിക്കുന്നു പൊന്നമ്പലം
നിന്റെ ഗാഥ പാടിവരും വന സമീരണൻ
നിന്റെ പാദതാളമോർക്കും പഴയ മേടുകൾ
കേട്ടു മകിഴുന്നില്ലേ ഈ സംഘഗാനം
കേട്ടു മകിഴുന്നില്ലേ
(നിലയ്ക്കൽ നിന്നു...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts