ഉടയുമെന്‍ നെഞ്ചിന്റെ
ഭക്തി ഗാനങ്ങൾ
Udayumen Nenjinte (Bhakti Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:30.
 
ഉടയുമെൻ നെഞ്ചിന്റെ തുടിപ്പുകളിന്നു നിൻ
ഉടുക്കിൻ തുടികളായി
ഇടറും കണ്ഠത്തിൻ ഗദ്ഗദമിന്നിതാ
ശരണം വിളികളായി അയ്യപ്പാ..
(ഉടയുമെൻ....)

അഭിഷേകത്തിനു പനിനീരെന്തിനെൻ
കണ്ണുനീരുണ്ടല്ലോ അയ്യപ്പാ
ഭസ്മമെന്തിനു, കളഭവും തകരുമെൻ
സ്വപ്നങ്ങളുള്ളപ്പോൾ അയ്യപ്പാ...
(ഉടയുമെൻ....)

നിറമാലകളായ് കദംബങ്ങളെന്തിനെൻ
സ്മരണകളുണ്ടല്ലോ അയ്യപ്പാ
കർപ്പൂരമെന്തിനു ദീപവും നിറയുമെൻ
കണ്ണുകളുള്ളപ്പോൾ അയ്യപ്പാ
(ഉടയുമെൻ....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts