പേട്ടയ്ക്കും പാട്ടിന്നും
പമ്പ
Pettakkum pattinnum (Pamba)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:27.


പേട്ടക്കും പാട്ടിന്നും തൃത്താളമാവാന്‍
എരുമേലി പെരുമാളെ നീ പോരേണം
സ്വാമിയേയ് ശരണമയ്യപ്പോ

പേട്ടക്കും പാട്ടിന്നും തൃത്താളമാവാന്‍
എരുമേലി പെരുമാളെ നീ പോരേണം
മലമുടിയിലെ നടവഴികളില്‍ കുഴല്‍വിളി കേള്‍ക്കുന്നു
തിരുതുടിയുടെ തകതിമിധിന താളം കേള്‍ക്കുന്നു
തിരുനടയിലെ ജബകലികയില്‍ മലരായീടുന്നു
ഭവഭയഹരനഴുതയിലകില്‍ മഴയാവുന്നു
മലമുകളിലെ മണിയൊലികളില്‍ ഉണരുക ദേവാ
ഇഹപരമിനി ഒരുശ്രുതിഭര ബന്ധനമാവാം (മലമുകളിലെ)
(പേട്ടക്കും)

ഒന്നാം തൃപ്പടിമേല്‍ ഒന്നേ തൊട്ടുള്ളു
മനസ്സിന്‍റെ മണിവാതില്‍ തുറന്നുവല്ലോ (ഒന്നാം)

രണ്ടാംപടി മേലേറി മൂന്നാംപടി മേലേറി
നാലാംപടി അഞ്ചാംപടി ഞാന്‍ കാണവേ
ആറാംപടി മേലെന്‍റെ ആത്മാവില്‍ തിരിവെച്ചു
എഴാംപടി ഇടനെഞ്ചില്‍ നമസ്ക്കരിച്ചു
എട്ടാംപടി മേലെന്‍റെ കഷ്ടങ്ങള്‍ നടതള്ളി
എന്നെ നീ കാക്കേണം മണികണ്ഠനേ
ഒന്‍പതാംപടിയേ........ അയ്യനേ...... സ്വാമീ...
(പേട്ടക്കും)
സ്വാമിയേ...

പത്താം തൃപ്പടിമേല്‍ നൃത്തം വെക്കുന്നു
മതമാര്‍ന്ന മനസ്സിന്‍റെ മയില്‍ക്കുലങ്ങള്‍ (പത്താം)
പതിനൊന്നും പന്ത്രണ്ടും പാപങ്ങള്‍ തീര്‍ക്കുന്നു
പതിമൂന്നില്‍ പാരാകെ ഒന്നാകുന്നു
പതിനാലില്‍ പ്രണവത്തിന്‍ പൂക്കാലം പുലരുന്നു
പതിനഞ്ചും പതിനാറും ഞാനാവുന്നു
പതിനേഴാം പടിതന്നില്‍ പ്രാര്‍ഥനകള്‍ പൂക്കുന്നു
എന്നേ നീ പോറ്റുന്നു പൊന്നയ്യനേ
പതിനെട്ടാം പടിയേ.........................
അയ്യനേ...................................
അയ്യപ്പാ............. അയ്യനേ........ ശരണം...

ഓം ഹോമധൂമഗന്ധമണിയും സൂര്യദേവദേവ ശരണം
ആദിനാദരൂപമണിയും സാമവേദവേധ്യ ശരണം
ഓം ശാന്തി ഓം ശാന്തി ഓം ശാന്തിഃ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts