കാത്തു രക്ഷിക്കണം
പമ്പ
Kathu Rakshikkanam (Pamba)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2014 20:17:07.
കാത്തുരക്ഷിക്കണമെന്നെ നീയെന്നും കന്നിമൂല ഗണപതിയേ (2)
കാത്തുരക്ഷിക്കണം കനിവുകാട്ടണം പന്തളത്തിൻ തിരുമകനെ (2)
കാത്തുരക്ഷിക്കണം കരുണകാട്ടണം പൊന്നുമണിത്തിടമ്പേ
എന്റെ പൊന്നുമണിത്തിടമ്പേ
കാത്തുരക്ഷിക്കണം കരുണകാട്ടണം ചന്ദ്രമണിത്തിടമ്പേ
എന്റെ മന്ത്രമണിത്തിടമ്പേ
മാമലക്കോവിലിലാറാടാൻ മണ്ഡലം നോൽക്കും മൺവിളക്കേ
മാനത്തെ പൊയ്കയിൽ നീരാടാൻ മംഗളം നീട്ടും മൺവിളക്കേ (2)

മഞ്ഞുരുകുന്ന മകരസന്ധ്യക്ക് വിളക്കു കാണുവാൻ (2)
അയ്യനമരും സന്നിധാനത്തിൽ നെയ്യഭിഷേകത്തിനുത്സവമായ്
ഇന്നു നെയ്യഭിഷേകത്തിനുത്സവമായ്
പാലഭിഷേകം ചെയ്യുവാനായ് പൗർണമിരാവും വന്നില്ലേ (2)
അയ്യനയ്യപ്പനെ തങ്കനിലാവിൽ അങ്കിയണിയിച്ചൊരുക്കിയില്ലേ
കൈകളിലെ വെള്ളി തിങ്കളിൽ താലം കർപ്പൂരം നീട്ടി നിന്നതില്ലേ

(കാത്തുരക്ഷിക്കണം...)

ചന്ദനം ചാർത്തും പൊന്നുപതിനെട്ട് പടി ഭഗവാനേ
സ്വാമി എന്റെ ഭഗവാനേ പൊന്നുഭഗവാനേ
ഷണ്മുഖ സോദരനയ്യനയ്യനെ കാത്തിടേണമേ
സ്വാമിയേ ശരണമയ്യപ്പാ നിന്നുടെ മുമ്പിൽ നിൽക്കുമ്പോൾ (2)
ശങ്കരനന്ദനൻ പന്തളനാഥൻ ദർശനം തരുമെങ്കിൽ (2)
നെയ്ത്തിരിയായ് തീരേണേ നേരറിയാൻ തോന്നേണേ
സ്വാമിയെ ശരണമയ്യപ്പാ അയ്യപ്പശരണമയ്യപ്പാ...(2)
അയ്യപ്പശരണമയ്യപ്പാ... അയ്യപ്പശരണമയ്യപ്പാ...
അയ്യപ്പശരണമയ്യപ്പാ... അയ്യപ്പശരണമയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts