ലക്ഷ്മീപതേ തവ
ഹരിശ്രീ പ്രസാദം
Lakshmi Pathe Thava (Harisree Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍യമുന
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:24.
ലക്ഷ്മീപതേ തവവദനം നളിനം
ഗീതഗോവിന്ദ നിർവൃതിസൂനം
രാധാമാധവരൂപം!
(ലക്ഷ്മീപതേ)

യമുനയിലോളം അളകമൊതുക്കി
നിൻ വേണുഗാനം ഓർ‌ത്തുനിൽക്കേ
ഈ വനമാലയിൽ വാടാമലരായ്
പുനർ‌ജന്മമെങ്കിലും പൂത്തുവെങ്കിൽ
(ലക്ഷ്മീപതേ)

മോഹങ്ങൾ പ്രേമഗോപികമാരായ്
കണ്ണന്റെ മുന്നിൽ വന്നിടുമ്പോൾ
ജീവിതസാഫല്യം നേടി നടയിൽ
ഭജനമിരിക്കും തുളസി ഞാൻ
(ലക്ഷ്മീപതേ)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts