സ്വാമീ നിന്‍ നടയില്‍
തിരുവാഭരണം 6
Swamee Nin Nadayil (Thiruvabharanam - VI)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 04 2018 12:20:19.
സ്വാമീ നിൻ നടയിൽ ദീപാരാധന തൊഴുതു
സ്വാമീ നിൻ നടയിൽ ദീപാരാധന തൊഴുതു
മകര സംക്രമ സന്ധ്യയിൽ പൂക്കുന്ന മഞ്ജുള ജ്യോതിയും ഞാൻ കണ്ടൂ

അണിമതി വിലസിത തിരു മുഖവും അലിവൊളി വിതറിയ പുഞ്ചിരിയും

മോഹന മാലകൾ ചാർത്തിയ രൂപവും ആശയോടെ കണ്ടു ഞാൻ
സ്വാമീ നിൻ നടയിൽ ദീപാരാധന തൊഴുതു

അഴലിന്റെ ഇരുമുടി കെട്ടഴിയ്ക്കാതെ ഞാൻ കൊടിമര ചുവട്ടിൽ നിന്നപ്പോൾ

എല്ലാ മറിയുന്ന അയ്യപ്പ നടിയനേ മൃദു മന്ദഹാസത്താ ലാശ്ലേഷിച്ചൂ
എന്റെ പറയാത്ത പരിഭവം പോയൊളിച്ചൂ
ജനിമൃതി വഴികളിലൊരു തണലാം തിരുവടി മലരിണ പണിവതിനായ്

പന്തള ഭൂസുര സുന്ദര ബാലക ഭാഗ്യ മെന്നു മേകേണം
സ്വാമീ നിൻ നടയിൽ ദീപാരാധന തൊഴുതൂ

പതിനെട്ടു പടികളും തൊട്ടു തൊഴുതു ഞാൻ നിറ മിഴിയോടെ ഇറങ്ങുമ്പോൾ

തിരികെയെത്തും വരേ നിത്യവും നുകരുവാൻ അരവണയും നെയ്യും തന്നയച്ചു
എന്നെ ഞാൻ പോലുമറിയാതെയനുഗമിച്ചൂ
കലിയുഗ ധരയുടെ അധിപതിയാം കരിവര സഹനുടെ കൃപ നുകരാൻ

മോഹിനി നന്ദന മോഹ നിവാരണ യോഗമെന്നു മേകേണം

സ്വാമീ നിൻ നടയിൽ ദീപാരാധന തൊഴുതൂ
സ്വാമീ നിൻ നടയിൽ ദീപാരാധന തൊഴുതൂ
മകര സംക്രമ സന്ധ്യയിൽ പൂക്കുന്ന മഞ്ജുള ജ്യോതിയും ഞാൻ കണ്ടൂ
മകര സംക്രമ സന്ധ്യയിൽ പൂക്കുന്ന മഞ്ജുള ജ്യോതിയും ഞാൻ കണ്ടൂ
അണിമതി വിലസിത തിരു മുഖവും അലിവൊളി വിതറിയ പുഞ്ചിരിയും
അണിമതി വിലസിത തിരു മുഖവും അലിവൊളി വിതറിയ പുഞ്ചിരിയും
മോഹന മാലകൾ ചാർത്തിയ രൂപവും ആശയോടെ കണ്ടു ഞാൻ
സ്വാമീ നിൻ നടയിൽ ദീപാരാധന തൊഴുതൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts