പൂജക്കു പൂവെയ്ക്കും
തിരുവാഭരണം 6
Poojakku Poovekum (Thiruvabharanam - VI)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 13 2012 07:19:06.

പൂജയ്ക്കു പൂവേകും പൂവാടി ഉള്ളം
ആനന്ദ കണ്ണീരും അഭിഷേക തീർത്ഥം
സംക്രമവേളയിൽ മലനിര നടുവിലെ
അത്ഭുതജ്യോതിയിൽ വൻപുലി മുകളിലിരുന്നു
വരുന്നൊരു ഹരിഹരസുതനുടെ രൂപം കണ്ടു
(പൂജയ്ക്കു….)

മണികണ്ഠൻ മണ്ണിന്റെ സന്മാർഗ്ഗ ദീപം
അവൻ തന്നെ ഉലകിന്റെ കൺ കണ്ട ദൈവം
സംക്രമവേളയിൽ മലനിര നടുവിലെ
അത്ഭുതജ്യോതിയിൽ വൻപുലി മുകളിലിരുന്നു
വരുന്നൊരു ഹരിഹരസുതനുടെ രൂപം കണ്ടു
(പൂജയ്ക്കു….)

തിരുമെയ്യിലാടേണ്ട നെയ്യാണു പ്രാണൻ
ആഴിയിലെരിയേണ്ട കേരം ശരീരം
സംക്രമവേളയിൽ മലനിര നടുവിലെ
അത്ഭുതജ്യോതിയിൽ വൻപുലി മുകളിലിരുന്നു
വരുന്നൊരു ഹരിഹരസുതനുടെ രൂപം കണ്ടു
(പൂജയ്ക്കു….)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts