വിശ്വമാകെയും നിറഞ്ഞു
തിരുവാഭരണം 2
Viswamakeyum Niranju (Thiruvabharanam - II)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനബിച്ചു തിരുമല ,ഡോ എസ്കെ നായർ ,കാവാലം സതീഷ് കുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 15 2015 05:39:01.
വിശ്വമാകെയും നിറഞ്ഞു നിൽക്കുമീശ്വര
വിഷ്ണുമായയിൽ പിറന്ന നിത്യനായക (2)
വൃശ്ചികത്തിൽ മാലയിട്ടു ശുദ്ധ ചിത്ത വൃതവുമായ്
വിഘ്നമൊക്കെ തീർത്തിടുവാൻ ഞങ്ങൾ വരുന്നു
മനോ ദുഃഖമൊക്കെ നീക്കിടുവൻ ഞങ്ങൾ വരുന്നു

വിശ്വമാകെയും നിറഞ്ഞു നിൽക്കുമീശ്വര
വിഷ്ണുമായയിൽ പിറന്ന നിത്യനായക
വിശ്വമാകെയും നിറഞ്ഞു നിൽക്കുമീശ്വര…

മുല്ലമലർ പന്തലിൽ നിന്തിരുമുടിയും ചൂടി
കല്ലുമല മുള്ളുമല താണ്ടിവരുന്നു (2)
എരുമേലി അമ്പലത്തിൽ പേട്ടതുള്ളി പാട്ടും പാടി
ഒരുമയോടെ നിന്നെതേടി ഞങ്ങൾ വരുന്നു (2)

വിശ്വമാകെയും നിറഞ്ഞു നിൽക്കുമീശ്വര
വിഷ്ണുമായയിൽ പിറന്ന നിത്യനായക
വിശ്വമാകെയും നിറഞ്ഞു നില്ക്കുമീശ്വര…

ഇപ്പവിത്ര ഭൂമിയിൽ നിന്തിരുമുടിയും ചൂടി
തൃപ്പടികൾ പതിനെട്ടും കേറിവരുന്നു (2)
സുഖമോലും നിന്നിടത്തിൽ മോക്ഷമൊന്നു ലക്ഷ്യമാക്കി
അഖില നാഥ നിന്റെമേനി ഞങ്ങൾ തൊഴുന്നു (2)

വിശ്വമാകെയും നിറഞ്ഞു നിൽക്കുമീശ്വര
വിഷ്ണുമായയിൽ പിറന്ന നിത്യനായക
വൃശ്ചികത്തിൽ മാലയിട്ടു ശുദ്ധ ചിത്ത വൃതവുമായ്
വിഘ്നമൊക്കെ തീർത്തിടുവാൻ ഞങ്ങൾ വരുന്നു
മനോ ദുഃഖമൊക്കെ നീക്കിടുവൻ ഞങ്ങൾ വരുന്നു

വിശ്വമാകെയും നിറഞ്ഞു നിൽക്കുമീശ്വര
വിഷ്ണുമായയിൽ പിറന്ന നിത്യനായക
വിശ്വമാകെയും നിറഞ്ഞു നിൽക്കുമീശ്വര…



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts