സിദ്ധി വിനായകം പാടാനല്ലോ
ഓം ഹരിശ്രീ ഗണപതയേ നമഃ
Siddi Vinayakam Paadanallo (Om Harisree Ganapathaye Nama)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: June 29 2013 04:49:03.
സിദ്ധിവിനായകം പാടാനല്ലോ സപ്തസ്വരങ്ങൾ തന്നൂ
നീയെനിക്കു ശബ്ദപൊലിമ തന്നൂ (2)
വിഘ്നങ്ങളൊന്നും വരാതെനിൻ തുമ്പിക്കൈ
ഇത്രനാളും തുണച്ചു എന്റെ ഇഷ്ടരാഗം ശ്രവിച്ചു
സിദ്ധിവിനായകം പാടാനല്ലോ സപ്തസ്വരങ്ങൾ തന്നൂ

നാളികേരങ്ങളായ് ഉടയുമീ ജന്മങ്ങൾ
നാവേറു പാടുകയായ്‌ (2)
ഉണ്ണിഗണേശ്വരനു കണ്ണുകിട്ടാതിരിക്കാൻ
ഉമ വന്നു തൊട്ടിലിൽ കിടത്തുകയായ്
അച്ഛന്റെ പുഞ്ചിരി വിരിയും മുമ്പേ
അമ്പിളി തെളിയുകയായ്
(സിദ്ധിവിനായകം...)

കാഞ്ചന തൊട്ടിലിൽ നീയുറങ്ങുമ്പോൾ
കൈലാസം പോലും ഉറങ്ങുന്നു (2)
നന്ദികേശന്റെ മൃദംഗലയത്തിൽ
ജഗദംബിക താരാട്ട് പാടുന്നു (2)

സിദ്ധിവിനായകം പാടാനല്ലോ സപ്തസ്വരങ്ങൾ തന്നൂ
നീയെനിക്കു ശബ്ദപൊലിമ തന്നൂ (2)
വിഘ്നങ്ങളൊന്നും വരാതെനിൻ തുമ്പിക്കൈ
ഇത്രനാളും തുണച്ചു എന്റെ ഇഷ്ടരാഗം ശ്രവിച്ചു
സിദ്ധിവിനായകം പാടാനല്ലോ സപ്തസ്വരങ്ങൾ തന്നൂ  





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts