പാലഭിഷേകം പനിനീരഭിഷേകം
ഓം ഹരിശ്രീ ഗണപതയേ നമഃ
Paalabjishekam Panineerabhishe (Om Harisree Ganapathaye Nama)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംപുഷ്പലതിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:22.
പാലഭിഷേകം പനിനീരഭിഷേകം
പാലഭിഷേകം പനിനീരഭിഷേകം
ഇടവപാതി പെരുമഴപോൾ ഇളനീരഭിഷേകം
ഇടവപാതി പെരുമഴപോൾ ഇളനീരഭിഷേകം
പഴവങ്ങാടി ഗണപതിയ്ക്കു പന്തീരായിരം ഏത്തം
പഴവങ്ങാടി ഗണപതിയ്ക്കു പന്തീരായിരം ഏത്തം
(പാലഭിഷേകം...)

കറുകമാല നടയിൽ വയ്ക്കാം കവിത തരേണം
കറുകമാല നടയിൽ വയ്ക്കാം കവിത തരേണം
നാളികേരം ഞാനുടയ്ക്കാം നന്മ വരേണം
നാളികേരം ഞാനുടയ്ക്കാം നന്മ വരേണം
അരിനിരയോടു പൊരുതുവാനും അടരിൽ ജയം നേടുവാനും
അരിനിരയോടു പൊരുതുവാനും അടരിൽ ജയം നേടുവാനും
അടിയനുനിൻ കരുണ വേണം ആദിഗണപതേ
അടിയനുനിൻ കരുണ വേണം ആദിഗണപതേ
(പാലഭിഷേകം...)

കഴിഞ്ഞതെല്ലാം നീ മറന്നു കാത്തരുളേണം
കഴിഞ്ഞതെല്ലാം നീ മറന്നു കാത്തരുളേണം
കയ്യബദ്ധം ഇനിവരാതെ കണ്‍തെളിക്കേണം
കയ്യബദ്ധം ഇനിവരാതെ കണ്‍തെളിക്കേണം
കൈപിടിച്ചു വഴിനടത്തി എന്റെ തെറ്റ് നീ തിരുത്തി
കൈപിടിച്ചു വഴിനടത്തി എന്റെ തെറ്റ് നീ തിരുത്തി
കടമഖിലം തീർത്തു തരാൻ മനസ്സലിയണമേ
കടമഖിലം തീർത്തു തരാൻ മനസ്സലിയണമേ

പാലഭിഷേകം പനിനീരഭിഷേകം
പാലഭിഷേകം പനിനീരഭിഷേകം
ഇടവപാതി പെരുമഴപോൾ ഇളനീരഭിഷേകം
ഇടവപാതി പെരുമഴപോൾ ഇളനീരഭിഷേകം
പഴവങ്ങാടി ഗണപതിയ്ക്കു പന്തീരായിരം ഏത്തം
പഴവങ്ങാടി ഗണപതിയ്ക്കു പന്തീരായിരം ഏത്തം
(പാലഭിഷേകം...) 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts