അമ്മ
റെവലൂഷൻ
Amma (Revolution)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:21.

തിരയായി തിരയായി വരവായി വരവായി
സുഖമുള്ളൊരു നോവായി മനതാരില്‍ നിറവായി
നീയെന്റെ നെഞ്ചിലൊരു കൂടുകൂട്ടിയത് എന്തിനായിരുന്നു
നീയെന്റെ ചിന്തകളില്‍ ചിറകുതുന്നിയതുമെന്തിനായിരുന്നു.

എന്‍ നെഞ്ചിന്‍ കൂടും വിട്ട് എന്നുടെ ആണ്‍കിളീ
ഒന്നുമേ ചൊല്ലാതെ പോയി
എന്‍‌വിരല്‍ തുമ്പും വിട്ട് എന്നുടെ കണ്‍മണീ
ഒന്നുമേ ചൊല്ലാതെ പോയി
മിഴിനിറക്കാതെ വിടപറയാമമ്മ
വിലമതിക്കാത്തൊരെന്‍ മുത്തല്ലേ
വഴിമുടക്കാതെ മാറിനില്‍ക്കാ അമ്മ
നിറമനസ്സാലെ യാത്രയാക്കാം.
തിരയായി തിരയായി വരവായി വരവായി

നിന്നുള്ളില്‍ മേഘങ്ങള്‍ തീമഴപെയ്യുമ്പോള്‍
മിഴികളും കനലായി മാറി
നീതന്നെ ചോദ്യങ്ങള്‍ നിന്നോടുതിര്‍ത്തപ്പോള്‍
നേരെനിന്നെല്ലാമറിഞ്ഞു
അമ്മ നേരിന്റെ കൈവഴി പറഞ്ഞുതന്നു
മിഴിനിറക്കാതെ വിടപറയാമമ്മ
വിലമതിക്കാത്തൊരെന്‍ മുത്തല്ലേ
വഴിമുടക്കാതെ മാറിനില്‍ക്കാം അമ്മ
ഓമനത്തിങ്കള്‍ കിടാവോ നല്ല കോമളത്താമരപ്പൂവോ
(തിരയായി തിരയായി)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts