ഇരുള്‍ മൂടിയ വഴി
രാജാക്കന്മാരുടെ രാജാവ്
Irul Moodiya Vazhi (Raajaakkanmaarude Raajaave)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകോട്ടയം ജോയ്
ഗാനരചനടി ആർ വിജയൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2021 17:13:30.
ഇരുളു മുടിയൊരിടവഴികളിൽ
ഇടറി വീഴും ഞങ്ങളെ
വഴിയൊരുക്കി, വഴി നടത്തും
ഇടയനല്ലോ നീ, ഇടയനല്ലോ നീ

അഴലു കണ്ടാൽ അവിടെയെത്തും കരുണയുള്ളോനേ (2)
തൊഴുതു നിൽപ്പൂ നിന്റെ മുൻപിൽ മെഴുതിരികളും ഞങ്ങളും (2)
മെഴുതിരികളും ഞങ്ങളും

അലകടലിൽ ചുവട് വച്ചു നടന്നു പോയോനേ (2)
കുരിശു പേറി കുരിശു പേറി കടന്നു പോയവനേ (2)
തൊഴുതു നിൽപ്പൂ വഴിയരികിൽ മലരുകളും മനുഷ്യരും (2)
തിരിച്ചു വരൂ തിരിച്ചു വരൂ തിരുഹൃദയമേ വേഗം (2)
തിരുഹൃദയമേ വേഗം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts