ആയിരം നക്ഷത്രം
രാജാക്കന്മാരുടെ രാജാവ്
Aaiyram Nakshathram (Raajaakkanmaarude Raajaave)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംപീറ്റര്‍ റൂബെന്‍
ഗാനരചനറവറന്റ് എസി അർതർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 24 2012 03:33:03.
 
ആയിരം നക്ഷത്രപുഷ്പങ്ങല്‍ വിടരുമ്പോള്‍
ആകാശഗംഗയുടെ തീരത്തു വിരിയുമ്പോള്‍
ആനന്ദം വിണ്ണൊളി ദീപവും വീശുമ്പോള്‍
അവയെല്ലാം ദൈവത്തിന്‍ നാമത്തെ സ്തുതിക്കുന്നു
നിത്യം പുകഴ്ത്തുന്നു

മണ്ണില്‍ മാത്രം മാനവഹൃദയം മന്നവന്‍ മഹിമ മറക്കുന്നു
ഓഹോ..
മണ്ണില്‍ മാത്രം മാനവഹൃദയം മന്നവന്‍ മഹിമ മറക്കുന്നു
മണ്ണില്‍ നിന്നും മുക്തി നേടുവാന്‍ മോഹിക്കും മനസ്സും മരിക്കുന്നു
സ്നേഹശൂന്യമാം മരുഭൂമിയിലും പല പല കുരിശുകളുയരുന്നു
(ആയിരം )

കണ്ണില്‍ കാണുമയല്‍ക്കാരന്‍ കടുത്ത ദുഃഖമാം കനലില്‍
ഓഹോ...
കണ്ണില്‍ കാണുമയല്‍ക്കാരന്‍ കടുത്ത ദുഃഖമാം കനലില്‍
കണ്ണീര്‍ പൊഴിച്ചു നീറും നേരം കരുണ കാട്ടുവാന്‍ മടിക്കുന്നു
കുരുടരാം മര്‍ത്ത്യര്‍ക്കു കാഴ്ച നല്‍കട്ടേ
കരുണക്കടലാം മിശിഹ തന്‍ സ്നേഹം
(ആയിരം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts