ഒരു നുള്ളു കളഭം
എന്റെ കൃഷ്ണാ
Oru nullu kalbham (Ente Krishnaa)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംസതീഷ് വിനോദ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: June 25 2013 09:28:37.
 
ഒരു നുള്ളു കളഭമെന്‍ ജന്മം
മണിമയില്‍പ്പീലിയെന്‍ ജന്മം
ദ്വാപരസന്ധ്യകള്‍ വീണുവണങ്ങിയ
ദ്വാരകയെന്റെയീ ജന്മം
(ഒരു നുള്ളു )
- ഹരേ കൃഷ്ണ ഹരേ കൃഷ്ണ - (4)
കൃഷ്ണാ ഗുരുവായൂരപ്പാ

പൈമ്പാല്‍ക്കുടത്തില്‍ തുളുമ്പും
പാവന ധന്യതയെന്റെ ജന്മം
(പൈമ്പാല്‍ )
കുടമണിയാട്ടി കുറുമ്പുമായി കറുക തന്‍ (2)
കൂമ്പുകള്‍ തിരയുവതെന്റെ ജന്മം
- ഹരേ കൃഷ്ണ ഹരേ കൃഷ്ണ - (4)
കൃഷ്ണാ ഗുരുവായൂരപ്പാ

(ഒരു നുള്ളു )

മഞ്ജുളാല്‍ച്ചില്ലയില്‍ പൂക്കും
മണിമലര്‍ക്കുലകളെന്‍ ജന്മം
(മഞ്ജുളാല്‍ )
തിരുവടി തേടി തലോടുവാനെത്തുന്ന (2)
വെരുമൊരു തുളസിയാണെന്റെ ജന്മം
- ഹരേ കൃഷ്ണ ഹരേ കൃഷ്ണ - (4)
കൃഷ്ണാ ഗുരുവായൂരപ്പാ

(ഒരു നുള്ളു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts