കാടാമ്പുഴവാഴും
ദേവി ചന്ദനം
Kadampuzhavazhum (Devi Chandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകെ എം ഉദയൻ
ഗാനരചനസുരേന്ദ്രൻ നിസരി
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:11.
 
കാടാമ്പുഴ വാഴും കാരുണ്യമൂർത്തേ
നിൻ കടാക്ഷമേകണമമ്മേ
കണ്ടു കൊതി തീരുമോ ഇണ്ടലകന്നീടുമോ
ഉണ്ടെന്റെ ഉള്ളിൽ ഒരാമോദം
ഏതോ കുളിരാർന്ന സ്നേഹപ്രവാഹം
(കാടാമ്പുഴ വാഴും...)

ശ്രീ അംബികേ ശ്രീ മഹിതേ വാഴ്ത്തിടുന്നമ്മേ
ഭൂതലത്തിൽ ശ്രീ പരത്തും ശങ്കരി വരദേ
മന്ത്രാത്മികേ പുണ്യകീർത്തേ കാർത്തികേ ജയതേ
കാടാമ്പുഴ വാണിടുന്ന കാർത്ത്യായനിയേ

ശങ്കരിമലരിന്റെ മാതേ ശങ്കയൊഴിക്കേണമേ
ശരണം തേടി വന്ന നേരം വരമധുരം നീട്ടണേ (2)
കരങ്ങൾ കൂപ്പുമ്പോൾ കരുണാക്ഷി തുറക്കില്ലേ
കൈയ്യൊഴിയാത്തൊരാ അമമയ്ക്കു മുന്നിലെൻ സങ്കടമകന്നേ (2)
മെയ്യും മനവും വൃശ്ചികത്തിൻ കാറ്റിലലിഞ്ഞേ
(കാടാമ്പുഴ വാഴും...)

തൃക്കാർത്തിക ദീപം ഞാൻ കൊളുത്തി വെച്ചപ്പോൾ
തൃക്കരങ്ങൾ മൂർദ്ധാവിൽ ചേർത്തു വെച്ചമ്മ (2)
പൂമൂടാം ഞാൻ പൂമാതേ കനിയണേ
പൂമുഖദർശനഭാഗ്യത്തിൽ എന്നിൽ സുകൃതമേകണേ (2)
എന്നും നിന്റെ തിരുനടയിൽ തൊഴുതു നിന്നോളാം
(കാടാമ്പുഴ വാഴും...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts