അതിഥിയിൽ കശ്യപന്റെ
ദശപുഷ്പം
Adithiyil Kashyapante (Dasapushpam)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:09.


അദിതിയില്‍ കശ്യപന്റെ സുതരായ്
പന്ത്രണ്ടാദിത്യ ദേവന്മാര്‍ പിറന്നു (അദിതിയില്‍ )
പകലന്തിയോളമീ ഭൂമിയില്‍ ജീവന്നു
ചലനവും ഓജസ്സും നല്‍കാന്‍
അതിലൊന്നായ് നീ ഉദിക്കുമ്പോഴെന്‍
അതിലൊന്നായ് നീ ഉദിക്കുമ്പോഴെന്‍
മനസ്സില്‍ ഇരുളല അഖിലം അകലുന്നു
മാര്‍ത്താണ്ഡ ദേവാ
(അദിതിയില്‍ )

അറിവായ നാള്‍ തൊട്ടെന്‍ മിഴിക്കാമ്പില്‍ ജ്യോതിസ്സായ്
വിളങ്ങുന്ന രൂപമേ തൊഴുന്നേന്‍
ഓം ...സൂര്യായ നമഹ
ഓം ...അസ്കായ നമഹ
(അറിവായ )

ഉണര്‍വ്വായും ഊര്‍ജ്ജമായും നിറമായും നീയെന്നില്‍
നിറയണേ നിത്യവും ദേവാ (ഉണര്‍വ്വായും)
മാര്‍ത്താണ്ഡ ദേവാ
(അദിതിയില്‍ )

കതിര്‍വെള്ളക്കുതിരകള്‍ അറുപത്തിനാലെണ്ണം
വലിക്കും നിന്‍ ജ്വാലയാം തേരില്‍
ഓം ...സൂര്യായ നമഹ
ഓം ...അസ്കായ നമഹ
(കതിര്‍ വെള്ള )
കിഴക്കെപ്പൂമാനത്തില്‍ ഉദിക്കുമ്പോഴെന്നില്‍ നീ
വിതയ്ക്കണേ ആയുരാരോഗ്യം (കിഴക്കേ )
ദേവാധിദേവാ
(അദിതിയില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts