ഉദയാസ്തമനം
ശരണ കീർത്തനം
Udayaasthamanam (Sharana Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: June 15 2021 13:42:05.
ഉദയാസ്തമനം പൂജാ...
ഉദയാസ്തമനം പൂജാ...
ശരീരമിതിയുൾക്കോവിലിനുള്ളില്‍
ശബരിഗിരിശ്വര പൂജാ..

അഖണ്ഡ നാമ ജപാവലിയല്ലോ
അടിയെനെഴും ഹൃൽ സ്പന്ദം
അടിമുടി പടരും നാഡികൾ തോറും അയ്യപ്പ നാമ മന്ത്രം
അയ്യപ്പ നാമ മന്ത്രം..

ഉലകീരേഴും നിറഞ്ഞ ദേവാ
ഉൾത്താരിതിൽ നീ വാഴാൻ
അനുദിനമനുക്ഷണമാനന്ദാശ്രുവിൽ
അഭിഷേകം ഞാൻ നൽകാം
അഭിഷേകം ഞാൻ നൽകാം

മാമുനിയല്ല മഹാമതിയല്ല
ഞാനൊരു കേവല മർത്യൻ
എങ്കിലും എന്നുടെ നെഞ്ചിൽ നടപ്പൂ
എന്നും നിൻ പാദപൂജ
എന്നും നിൻ പാദപൂജാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts