വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | മുട്ടാര്‍ ശശികുമാര്‍ |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ചെഞ്ചുരുട്ടി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:07.
ഹരിനാമകീര്‍ത്തനം പാടീ ഞാനിന്നു ഗുരുവായൂരപ്പന്റെ തിരുനടയില്‍ ഹരിനാമകീര്‍ത്തനം പാടീ ഞാനിന്നു ഗുരുവായൂരപ്പന്റെ തിരു നടയില്‍ ഹരിപദ്മദളം ചൂടി മണിമുരളികയൂതി മമമുന്നില്‍ വന്നു നീ നടനമാടി - കൃഷ്ണാ കമലങ്ങള്‍ ചൂടിയെന്‍ മനം തെളിഞ്ഞു (ഹരിനാമകീര്‍ത്തനം) അഭിഷേകം തൊഴുതു ഞാന്‍ അഭിരാമരൂപന്റെ തിരുമേനിയാകെക്കണ്കുളിരെക്കണ്ടു (അഭിഷേകം ) ശ്രീവല്സകൌസ്തുഭ വനമാല ചൂടുന്ന ശ്രീഗുരുവായൂര്‍ പുരേശനെ കണ്ടു - കൃഷ്ണ- ലീലാമൃത പദം ഉരുക്കഴിച്ചു (ഹരിനാമ ) കളഭച്ചാര്ത്തണിഞ്ഞൊരാ കമനീയ രൂപന്റെ തിരുവുടലില്‍ മൂന്നു ലോകവും കണ്ടു (കളഭ ) സമസ്താപരാധത്തിന് വിഴുപ്പു ഞാനവിടുത്തെ നടയിലിറക്കിവച്ചു ശരണം കൊണ്ടു - കൃഷ്ണ- ഗാഥയായ് തിരുമുന്നില്‍ അലിഞ്ഞു ചേര്‍ന്നു (ഹരിനാമ ) | |