സങ്കട കടലിലെ
കൃഷ്ണാഷ്ടമി
Sankada kadalile (Krishnashtami)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:07.
 
സങ്കടക്കടലിലെ തോണിയല്ലോ കണ്ണൻ
സാമസംഗീതത്തിൻ മർമമല്ലോ (2)
സകലവേദങ്ങൾക്കും വേദമല്ലോ അവൻ
ശാസ്ത്രങ്ങൾക്കെല്ലാം ശാസ്ത്രമല്ലോ (2)
(സങ്കടക്കടലിലെ തോണിയല്ലോ.....)

പാണ്ഡവബന്ധുവായ് ദൂതിനു പോയതും
പാർത്ഥനു സാരഥിയായതും നീ (2)
ഫണിരാജതല്പത്തിൽ പള്ളി കൊണ്ടുലകിനു (2)
പരം‌പൊരുളായതും നീയല്ലയോ
(സങ്കടക്കടലിലെ തോണിയല്ലോ.....)

പട്ടേരിപ്പാടിനു ഭൈഷജമായതും
പൂന്താനപുണ്യമായ് തീർന്നതും നീ (2)
കലികാല ദുഃഖത്തിൻ കാളിന്ദിയോളങ്ങൾ (2)
യമുനാമൃതം കൊണ്ടു നിറയ്ക്കണേ നീ
(സങ്കടക്കടലിലെ തോണിയല്ലോ.....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts