ഹരി നാരായണ
കൃഷ്ണാഷ്ടമി
Hari Naraayana (Krishnashtami)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:06.
 
ഹരിനാരായണ മന്ത്രാക്ഷരമണി
ഉണരും പുരമിതു ഗുരുവായൂർ (2)
ആപൽബാന്ധവൻ അഖിലനിരാമയൻ
അമരും പുരമിതു ഗുരുവായൂർ (2)
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
(ഹരിനാരായണ........)

ഓംകാരത്തിൻ പൊൽത്തുടിയുണരുമൊ-
രോട മുളംതണ്ടാക്കേണം (2)
എന്റെ ഭവാൻ തൃക്കാൽത്തളയിളകും
ത്രിശ്രചതുർശവും ആക്കേണം (2)
ത്രിശ്രചതുർശവും ആക്കേണം
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
(ഹരിനാരായണ........)

പീതാംബരധര നിന്റെ പ്രിയങ്കര
വൃന്ദാവനമിതു ഭഗവാനേ (2)
ഇതിലെയലഞ്ഞു നടക്കുമൊരെന്നെയും
ഒരമ്പാടിപ്പൈയ്യാക്കണമേ (2)
അമ്പാടിപ്പൈയ്യാക്കണമേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
(ഹരിനാരായണ........)

അഭിഷേകത്തിലലിഞ്ഞൊരു തിരുവുടൽ
അഞ്ജനമായ് മിഴിയണിയുമ്പോൾ (2)
ഏകാദശിയുടെ പാൽചന്ദ്രികയായ്
എങ്ങളിലലിവൂ നിൻ ഹൃദയം (2)
എങ്ങളിലലിവൂ നിൻ ഹൃദയം
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
(ഹരിനാരായണ........)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts