രാമപാദം
അയ്യപ്പ ജയന്തി
Ramapaadham (Ayyappa Jayanthi)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:04.
 

രാമപാദമണിഞ്ഞിടുന്ന പമ്പയിൽ
സ്വാമികോടിയണഞ്ഞിടുന്ന വേളയിൽ
ഗണപതിക്കു മുന്നിൽ വച്ചു വിഘ്നകേരമിന്നുടച്ചു
ഗിരിമകൾക്കു മാരുതിയ്ക്ക് രാമനു പൂജ
സ്വാമി ഗങ്കണപതി ഗങ്കണപതി ഗണപതി ശരണം
മംഗളപതി മംഗളപതി ഗുണപതി ശരണം


ധന്യമായ ചിന്തനങ്ങൾ മേലരി വെച്ചു
വന്യമായ ബന്ധനങ്ങൾ വർളി വിരിച്ചു
മാനസമാം ഹോമകുണ്ഡമഗ്നിയെരിച്ചു
കുട്ടിയാനമുഖന്നായ് ചതുർഥി എള്ളു വിതച്ചു
സ്വാമി ഗങ്കണപതി ഗങ്കണപതി ഗണപതി ശരണം
മംഗളപതി മംഗളപതി ഗുണപതി ശരണം


പച്ചയിട്ട മോഹത്തിൻ കറുക പറിച്ചു
സച്ചിദാനന്ദത്തിൻ മാല രചിച്ചു
ഇഷ്ടമോദകങ്ങൾ കൊണ്ടു കാതലു വെച്ചു
ഗന്ധനഷ്ടദ്രവ്യം ഹോമിച്ചു ഭക്തി ഭജിച്ചു
സ്വാമി ഗങ്കണപതി ഗങ്കണപതി ഗണപതി ശരണം
മംഗളപതി മംഗള പതി ഗുണപതി ശരണം







 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts