പൊന്നിന്‍ ചിങ്ങ
ഓണനിലാവ് II
Ponnin chinga (Onanilavu II)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:50.

ആ... ആ... ആ... ആ...
പൊന്നിന്‍ ചിങ്ങപ്പുലരികളില്‍
കുന്നലനാട്ടിന്‍ മലനിരയില്‍
ഇടയ്ക്കിടയ്ക്ക് ചിരിച്ചു കാട്ടിയും
ഉടുക്ക് കൊട്ടണതാരാണ്... (പൊന്നിന്‍.. )
ആരാണ്...

ലാലലല്ല ലാലലല്ല ലാലലല്ലല്ലാ...
ലാലലല്ല ലാലലല്ല ലാലലല്ലല്ലാ...
ലല്ലലലല്ല ലല്ലലലല്ല ലല്ലലലല്ലലാ...
ലല്ലലലല്ല ലല്ലലലല്ല ലല്ലലലല്ലലാ...
ആ.. ആ... ആ...

കരിമുകിലാം ആണാളും
വെൺമുകിലാം പെണ്ണാളും... (കരിമുകിലാം.. )
അടുത്തു കൂടി ഇടയ്ക്കിടയ്ക്ക് ഉടുക്ക് കൊട്ടി പാടുന്നേ..
ഉടുക്ക് കൊട്ടി പാടുന്നേ...
നല്ല കാലം.. നല്ല നേരം..
നല്ല ഭാഗ്യം വന്നീ
നാളികേര നാട്ടിലിന്നു നല്ല കാലം വന്നേ...
(പൊന്നിന്‍... )

ങ്ങൂഹും... ഓഹോഹോഹോഹോ.... ങ്ങൂഹും... ഓഹോഹോഹോഹോ....
ആ... ആ... ആ... ആ...

കാശിത്തുമ്പ കണിയാന്‍ തുമ്പ
കവിടി നിരത്തി പറഞ്ഞല്ലോ.. (കാശിത്തുമ്പ.. )
കാറ്റിലിളം കിളി കതിര്‍കൊത്തിക്കിളി
കൂട്ടിലിരുന്നു വിളിക്കുന്നേ
പാണനെ പോല്‍ പടിക്കലെത്തി ഓണത്തുമ്പി മൂളുന്നേ..
കതിര് വിളഞ്ഞ് കനകം കൊയ്ത്
അറയും പറയും നിറയുന്നേ..
നല്ല കാലം.. നല്ല നേരം..
നല്ല ഭാഗ്യം വന്നേ..
മുള്ളിമണിക്കുയിലുകള്‍ കൂകി
നല്ല കാലം വന്നേ...
(പൊന്നിന്‍... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts