വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി ജയചന്ദ്രൻ ,പി മാധുരി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:49.
ഓണവില്ലില് താളമിട്ടു പാടുക നാം വീണ്ടും പാടുക നാം വീണ്ടും.. ഓര്‍മ്മകളില്‍ വാഴുമൊരു മന്നവനെ പറ്റി മന്നവനെ പറ്റി.. ചന്ദനമെതിയടി തന് നാദമുണ്ടോ കേള്‍പ്പൂ നാദമുണ്ടോ കേള്‍പ്പൂ.. മന്നവന്‍ വരുമെന്നോര്‍ത്തു നാമിരിപ്പൂ നാമിരിപ്പൂ... (ഓണവില്ലില്... ) പുതുവിതയ്ക്ക് കന്നിവയല്‍ ഉഴുതൊരുക്കും പോലെ ഉഴുതൊരുക്കും പോലെ.. പുതിയ ഞാണ് മുറുക്കി ഞങ്ങളോണവില്ല് തീര്‍ത്തു ഓണവില്ല് തീര്‍ത്തു.. (പുതുവിതയ്ക്ക്.. ) ഭൂമുഖത്ത് നൂറു നൂറു തിരുവരങ്ങൊരുക്കി തിരുവരങ്ങൊരുക്കി.. ഭൂമി പെറ്റൊരുണ്ണികൾക്ക് തുയിലുണര്‍ത്ത് പാടി തുയിലുണര്‍ത്ത് പാടി.. തുയിലുണരൂ വേഗം കുയില്‍മൊഴികള്‍ പാടി... കുയില്‍മൊഴികള്‍ പാടി.. കുയില്‍മൊഴികള്‍ പാടി... (ഓണവില്ലില്... ) മന്ദ്ര മധ്യ താര മധുര ശ്രുതികള്‍ മാറി മാറി ശ്രുതികള്‍ മാറി മാറി.. മന്നില്‍ ഞങ്ങള്‍ പാടും ഓണപ്പാട്ടുകളെന്നാളും പാട്ടുകളെന്നാളും.. (മന്ദ്ര.. ) പോയ് മറഞ്ഞ നന്മകള്‍ക്ക് പൂത്തടുക്കുമായി പൂത്തടുക്കുമായി.. മാമലകള്‍ താഴ്വരകള്‍ തൊഴുതുണര്‍ന്നു പാടും തൊഴുതുണര്‍ന്നു പാടും.. പുലരൊളിയായ് പോരൂ.. കിളിമകളേ പാടൂ... കിളിമകളേ പാടൂ... കിളിമകളേ പാടൂ... (ഓണവില്ലില്... ) | |