ഒരുപാടു കാലം
പ്രണയത്തിന്‍ ഓര്‍മയ്ക്കായി
Orupaadu kaalam (Pranayathin Ormakkayi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനമൻസൂർ അഹമ്മദ്
ഗായകര്‍ശ്രീനിവാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:47.
 ഒരു പാടു കാലം കഴിഞ്ഞു നാം കണ്ടിന്നലെ
ആ ഇന്നലെകൾ കുളിരായ് കൂട്ടിനുണ്ടിന്നും
കുളിരായ് കൂട്ടിനുണ്ടിന്നും
കുളിരായ് മനസ്സിലുണ്ടിന്നും
(ഒരു പാടു കാലം...)

ഓമനിക്കാൻ പെറും മയില്പീലിയും
ഒളിച്ചു വെക്കാൻ കണ്ണിമാങ്ങകളും
ഇലഞ്ഞിപ്പൂ മരച്ചോട്ടിൽ പൊഴിയുമാ പൂക്കളെ
കോർത്തു നാം മംഗല്യ താലി ചാർത്തി
എന്തു സുഖമാണെന്നോ എന്തു കുളിരാണെന്നോ
ആ ബാല്യവും ഓർത്തിരിക്കാൻ
ആ ഓർമ്മകൾ പങ്കു വെയ്ക്കാൻ
(ഒരു പാടു കാലം...)


ഓർമ്മയിൽ തെളിയുമാ വികൃതികളൂം
നിന്നെ കാണുമാ പുലരികളും
ചെറുതുമ്പപ്പൂക്കളും കുടമുല്ല പൂക്കളും
പെറുക്കി നാം അത്തപ്പൂക്കളമൊരുക്കി
എന്തൊരഴകാണെന്നോ എന്തു രസമാണെന്നോ
ആ ബാല്യവും ഓർത്തിരിക്കാൻ
ആ ഓർമ്മകൾ പങ്കു വെയ്ക്കാൻ
(ഒരു പാടു കാലം...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts