തിരുവോണ സ്വപ്നങ്ങള്‍
വാനമ്പാടി
Thiruvona swapnagal (Vaanampadi)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംരവീന്ദ്രൻ
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:46.

ആ... ആ... ആ... ആ... ആ...

തിരുവോണസ്വപനങ്ങള്‍ കൊടിയേറി നില്ക്കും
തൃക്കാക്കര അമ്പലത്തില്‍...

ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇത്തറ നാളും നീയെങ്ങു പോയി
മച്ചിലെങ്ങാനും ഒളിച്ചിരുന്നോ
തൃച്ചമ്പലത്ത് ഭജിക്കാന്‍ പോയോ...

ഊഞ്ഞാലിലാടുന്ന ഉത്രാടപ്പെണ്ണിന്റെ
നെഞ്ചകം പൂക്കുന്ന പൊന്നോണം
മാമലനാടിന്റെ പൂമുഖം കാണുവാന്‍
മാവേലി എത്തുന്ന തിരുവോണം...

തിരുവോണസ്വപ്‌നങ്ങള്‍ കൊടിയേറി നില്ക്കും
തൃക്കാക്കര അമ്പലത്തില്‍... (തിരുവോണ... )
പൂവംപുടവ അണിഞ്ഞും കൊണ്ടൊരു
ശ്രാവണകന്യക വന്നു..
കാവ്യഭാവന പോലവള്‍ നിന്നു...
(തിരുവോണസ്വപ്‌നങ്ങള്‍... )

പധപമ പധസനി സനിധമ..
സസരിരി സസരിരി ഗഗമമ ധധനിനി
സനിധപ മഗരി സനിധനിസ..

ആ.. ആ... ആ...

ലാ.. ലാ.. ലാ ലാ ലലലാ.. ലാല ലലലല ലലലാ... (2)

അവളുടെ പൂജാദ്രവ്യവും ഹവ്യവും
അവതാരമൂര്‍ത്തിയെ തേടി.. (അവളുടെ.. )
വാമനമൂര്‍ത്തി തന്‍ വലംകാല്‍ പോലെ
മാബലിച്ചിന്തയുയര്‍ന്നു.. എന്നില്‍ മാബലിച്ചിന്ത ഉയര്‍ന്നു...

ആ... ആ...

നിരിസ... മമഗാ.. ഗമപ പപപപ നിരിസാ... ഗമപ പപപപ നിരിസാ..
ഗമപ നിരിസ.. ഗമപ നിരിസ.. സഗരി ഗമനിധമ നിരിസ നിരിസ നിരിസാ..

അവളുടെ പുള്ളോര്‍ക്കുടവും വീണയും
അവനീ മണ്ഡപം തേടി.. (അവളുടെ.. )
ആ മണ്ഡപമീ മലയാളമായി
ആലാപലഹരിയുമായി.. എന്നില്‍ ആലാപലഹരിയുമായി...

ആ... ആ... ആ... ആ... ആ...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts