ഒരു കൃഷ്ണതുളസി
പഞ്ചാമൃതം 2
Oru krishnathulasi (Panchaamrutham (II))
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: January 26 2016 18:59:19.
ഒരു കൃഷ്ണതുളസീദളമായി ഞാനൊരു ദിനം
ഗുരുവായൂരപ്പാ നിന്‍ കാല്‍ക്കല്‍ വീഴും
കരുണചെയ് വാനിനി താമസം എന്തെന്നാ
കഴലിണ കെട്ടിപ്പിടിച്ചു കേഴും
(ഒരു കൃഷ്ണ)

നല്‍കുറൂരമ്മ തന്‍ ഓമനക്കുട്ടനായ്
നിത്യവും കേളികള്‍ ആടിയോനേ
മഞ്ജുളതന്‍ മാല ചാര്‍ത്തിയോനേ
എന്‍റെ കണ്ണുനീര്‍ ഇനിയും കാണാത്തതെന്തേ
(ഒരു കൃഷ്ണ)

പാടുവാനാകാതെ തേങ്ങിയ ചെമ്പൈയ്ക്കു
നാദം പകര്‍ന്ന കൃപാനിധി നീ
ആഞ്ഞത്തിന്‍ മുമ്പില്‍ തെളിഞ്ഞുനില്‍ക്കും
തേജഃ പുഞ്ജമേ മറ്റാരും ഇല്ലാലംബം
(ഒരു കൃഷ്ണ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts