സ്മൃതിയില്‍ തെളിയൂ
എന്റെ ബാപ്പു
Smruthiyil Theliyoo (Ente Bappu)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകെ പി ഉദയഭാനു
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:37.

സ്മൃതിയിൽ തെളിയൂ തെളിവായ് ഉണരൂ
സദാ സദാ ഉണരൂ (2)
നാളെകളുടെ നന്മ മുഴങ്ങിയ മണിനാദമേ (2)
ഭാരതഭാഗ്യവിധാതാവേ (2)
(സ്മൃതിയിൽ…)

തിരയാൻ വഴി തിരയാൻ നേർവഴി തിരയാൻ
ഒരു നാടിൻ നേർവഴി തിരയാൻ (2)
സത്യത്തിരിനാളത്തികവൊളി തിരിയായ് ഒളി തിരിയായ്
കാളരാക്കാലനീൾ തുയിലുണരാൻ (2)
കർമ്മ മഹിമ തൻ പുഞ്ചിരി തുടരൂ
ഭാരതഭാഗ്യവിധാതാവേ (2)
(സ്മൃതിയിൽ…)

അഹിംസയാലേ ശത്രുവിലും ഉണർത്തി
സ്നേഹനിനവ് ആദർശ ഗരിമയ്ക്കാദരമേ (2)
മാനവഹൃദയങ്ങളിൽ യുഗ ചേതനയുടെ ചലനമായ്
സ്വാതന്ത്ര്യ ജ്വലനമായ് (2)
അവിരാമം കർമ്മ മഹിമ തൻ പുണ്യമുണരുവാൻ
പുഞ്ചിരി തുടരൂ ഭാരതഭാഗ്യവിധാതാവേ (2)
(സ്മൃതിയിൽ…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts