വിഘ്നേശ്വര വിഘ്നോപശാന്തിയേകൂ
അയ്യപ്പ ഗാനങ്ങള്‍ വാല്യം XXIX (ശബരി ശൈലം)
Vigneswara Vighnopashaanthiyekoo (Ayyappa Gaanangal Vol XXIX (Shabari Shailam))
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകെ.പി.ബാലമുരളി
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരസികപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2023 05:30:28.
അംബികാ ഹൃദയാനന്ദം
മാതൃഭിത് പരിപാലിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം

വിഘ്നേശ്വരാ....
വിഘ്നേശ്വരാ വിഘ്നോപശന്തിയേകൂ
വിദ്യാധിപാ വിജയാവതാ...
ചേവടികള്‍ കൈകൂപ്പിടാം…ആ...ആ...
വിഘ്നേശ്വരാ വിഘ്നോപ ശന്തിയേകൂ
ഗണനായകാ...പ്രണവാത്മകാ...
ശ്രീശബരീനാഥാഗ്രജാ…ആ...ആ...
വിഘ്നേശ്വരാ....ആ...ആ...

നീയല്ലോ ദേവാ ആദ്യാക്ഷരത്തിന്‍
പീയൂഷമായെന്‍ നാവില്‍ ഭവിച്ചൂ...
സുകൃത ദുരിത കെട്ടു നിറയ്ക്കാന്‍
ശരണ വഴികളേറിടാന്‍
ഞാന്‍ വെച്ച വിളക്കിന്‍ കണ്ണില്‍
കതിരൊളിയായതു നീയല്ലേ...
കെട്ടുമുറുക്കി തൊട്ടുവണങ്ങി
സങ്കീര്‍ത്തനമാളുകള്‍ പാടി
തൃപ്പദങ്ങള്‍ ഞാന്‍ തേടിപോകും
വഴിയിലിഴയും അഖിലവിനയുമൊഴിയണേ...

തുമ്പങ്ങളേതും ഏല്‍ക്കാതെയെന്നേ
പമ്പാതടത്തില്‍ നീ കാത്തിരിപ്പൂ..
പടികള്‍ പത്തും എട്ടും താണ്ടി
പരമദര്‍ശനം നേടി...
ഞാന്‍ കൊള്ളും മോദം കാണ്മാന്‍
കന്നിമൂല നീ വാഴുന്നൂ...
മാമകഹൃദയ കേരമതേന്തും
തൂ നെയ്യ് അയ്യന്‍ ആടുമ്പോള്‍
ഞാന്‍ നുകര്‍ന്നിടും നിര്‍വൃതി ചൊല്ലാന്‍
പദങ്ങളില്ല ഭുവിയിലെന്റെ ഗണപതിയേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts