മഹിഷിയ്ക്കു മോക്ഷം
ഹരിഹര പുത്രൻ
Mahishikku moksham (Harihara Puthran)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംബൗളി
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 04:07:59.
 
മഹിഷിയ്ക്കു മോക്ഷം പകര്‍ന്നവനേ
മര്‍ത്ത്യഹൃദയത്തില്‍ കുടികൊള്ളണേ
(മഹിഷിയ്ക്കു )
ശബരിയ്ക്കു വരമേകി പാലനം ചെയ്തതും
മഹിമാവേ നിന്റെ പുണ്യം
(ശബരിയ്ക്കു )
നീയല്ലോ മഹിയുടെ പരിപാലകന്‍
(മഹിഷിയ്ക്കു )

ശബരി തന്‍ നിര്‍മ്മല ദേഹഭസ്മം വീണ
വാപിയാം ഭസ്മക്കുളത്തില്‍
(ശബരി )
മുങ്ങി നിവര്‍ന്നപ്പോള്‍ എണ്ണിയാല്‍ തീരാത്ത
ദണ്ണങ്ങള്‍ സൗഖ്യമായല്ലോ
ഹരിഹരസുതനയ്യനയ്യപ്പാ ശരണം ശരണം ശരണം (2)
(മഹിഷിയ്ക്കു )

മഹിഷിയെ മൂടുവാന്‍ കല്ലെറിഞ്ഞുള്ളൊരു
കല്ലിടാം കുന്നിനും മോക്ഷം
(മഹിഷിയെ )
കരിമലയും പിന്നെ നീലിയും താണ്ടുവാന്‍
കഴലിണ കാത്തതും നീയേ
ഹരിഹരസുതനയ്യനയ്യപ്പാ ശരണം ശരണം ശരണം (2)
(മഹിഷിയ്ക്കു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts